Ultimate magazine theme for WordPress.

സിപിഎം സെമിനാറിൽ പങ്കെടുക്കാൻ അനുമതി തേടി കെ.വി. തോമസ്

0

കൊച്ചി: സംസ്ഥാന നേതൃത്വത്തെ തള്ളി സിപിഎം പാർട്ടി കോൺഗ്രസിൽ പങ്കെടുക്കാൻ ചരടുവലിയുമായി കെ.വി. തോമസ്. സി.പി.എം സെമിനാറിൽ പങ്കെടുക്കാൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ അനുമതി ചോദിച്ചെന്ന് കെ.വി തോമസ് വ്യക്തമാക്കി. ഒൻപതാം തീയതി വരെ സമയമുണ്ടെന്നും കാത്തിരുന്ന് കാണാമെന്നും അദ്ദേഹം പറഞ്ഞു.

സി.പി.എം സെമിനാറിൽ പങ്കെടുക്കാൻ ക്ഷണം ലഭിച്ചപ്പോൾ തന്നെ പങ്കെടുക്കാൻ അനുമതി ആവശ്യപ്പെട്ട് സോണിയാ ഗാന്ധിക്ക് അയച്ചിരുന്നുവെന്ന് കെ.വി.തോമസ് പറഞ്ഞു. കാരണം ഈ സമ്മേളനം ദേശീയ സമ്മേളനമാണ്. ദേശീയ തലത്തിൽ ബിജെപി ഇതര രാഷ്ട്രീയ പ്രസ്ഥാനങ്ങളെ യോജിപ്പിച്ച് കൊണ്ടുപോകേണ്ടതുണ്ട്. അത് ശരത് പവാർ വ്യക്തമാക്കിയിരുന്നു. സീതാറാം യെച്ചൂരി ഉൾപ്പെടെയുള്ള നേതാക്കളുടെ സമീപനവും അതാണെന്നും അദ്ദേഹം പറഞ്ഞു.

- Advertisement -

ഡൽഹിയിലെ രാഷ്ട്രീയ ജിവിതത്തിൽ, എല്ലാവരേയും യോജിപ്പിച്ചുകൊണ്ടാണ് കോൺഗ്രസ് ഗവൺമെന്റ് മുന്നോട്ട് പോയത്. ഭക്ഷ്യസുരക്ഷാ നിയമം ഐക്യകണ്ഠേന പാസാക്കിയത് അങ്ങനെയാണ്. ഈയൊരു സാഹചര്യത്തിലാണ് ക്ഷണം ലഭിച്ചപ്പോൾ സോണിയ ഗാന്ധിക്ക് കത്തയച്ചത്. കെ.സി. വേണുഗോപാൽ വിളിച്ച് തന്നോട് ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

- Advertisement -

Leave A Reply

Your email address will not be published.