ശ്രീകാകുളം: ആന്ധ്രപ്രദേശില്‍ ട്രെയിനിടിച്ച് അഞ്ചുപേര്‍ മരിച്ചു. ശ്രീകാകുളം ജില്ലയിലെ ബാദുവയിലാണ് സംഭവം. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല.
ഗുവാഹത്തി എക്‌സ്പ്രസില്‍ യാത്ര ചെയ്തവരാണ് മരിച്ചത്. സാങ്കേതിക തകരാറിനെത്തുടര്‍ന്ന് ട്രെയിന്‍ നിര്‍ത്തിയപ്പോള്‍ ട്രാക്കിലേക്ക് ഇറങ്ങിയവരാണ് അപകടത്തില്‍പ്പെട്ടത്.
എതിര്‍ദിശയിലേക്ക് വരികയായിരുന്ന കൊണാര്‍ക് എക്‌സ്പ്രസ് ഇവരുടെ മേല്‍ പാഞ്ഞുകയറുകയായിരുന്നു. അപകടത്തില്‍പ്പെട്ടവര്‍ സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചതായി ശ്രീകാകുളം എസ്പി പറഞ്ഞു.