Ultimate magazine theme for WordPress.

തദ്ദേശസ്ഥാപനങ്ങളുടെ വരവിന്റെയും കുടിശ്ശികയുടെയും കണക്കുകള്‍ നിയമസഭയെ അറിയിക്കണമെന്ന സംസ്ഥാന ധനകാര്യ കമ്മിഷന്റെ ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ചു

0

തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളുടെ വരവിന്റെയും കുടിശ്ശികയുടെയും കണക്കുകള്‍ നിയമസഭയെ അറിയിക്കണമെന്ന സംസ്ഥാന ധനകാര്യ കമ്മിഷന്റെ ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ചു. സര്‍ക്കാരാണ് ഈ വിശദാംശങ്ങള്‍ തയ്യാറാക്കി സഭയെ അറിയിക്കേണ്ടത്. തദ്ദേശസ്ഥാപനങ്ങളുടെ സാമ്പത്തിക കെടുകാര്യസ്ഥത ഒഴിവാക്കാന്‍ നിയമസഭയുടെ മേല്‍നോട്ടം ഉറപ്പുവരുത്താനാണ് ഈ നടപടി. 25 ശതമാനത്തോളം നികുതി തദ്ദേശസ്ഥാപനങ്ങള്‍ പിരിച്ചെടുക്കുന്നില്ലെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണിത്.

കുടിശ്ശിക എത്രയെന്ന് വ്യക്തമാക്കുന്ന രജിസ്റ്റര്‍ എല്ലാ തദ്ദേശസ്ഥാപനങ്ങളും തയ്യാറാക്കണം. നികുതിപിരിവ് മൂന്നുമാസത്തിലൊരിക്കല്‍ ഗ്രാമ, വാര്‍ഡ് സഭകളില്‍ അവലോകനംചെയ്യണം.

- Advertisement -

മുന്‍ ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ് അധ്യക്ഷനായ ആറാം സംസ്ഥാന ധനകാര്യ കമ്മിഷന്‍ തദ്ദേശസ്ഥാപനങ്ങളുടെ സാമ്പത്തിക പരിപാലനത്തില്‍ ചില മാറ്റങ്ങള്‍ ശുപാര്‍ശചെയ്തിരുന്നു. അവയാണ് സര്‍ക്കാര്‍ അംഗീകരിച്ച് ഉത്തരവിറക്കിയത്. തദ്ദേശസ്ഥാപനങ്ങളുടെ സാമ്പത്തികപുരോഗതി ഉറപ്പുവരുത്താനാണ് ഈ മാറ്റങ്ങള്‍.

- Advertisement -

Leave A Reply

Your email address will not be published.