പത്തനംതിട്ട: അയിരൂരില്‍ ഇടഞ്ഞ ആന ആറ്റില്‍ ചാടി. ആനപ്രേമികള്‍ പാട്ടത്തിനെടുത്ത സീത എന്ന ആനയാണ് ഇടഞ്ഞത്. ആനയെ കരയ്ക്ക് കയറ്റാനുള്ള ശ്രമം തുടരുന്നു.
ഉച്ചയോടെയാണ് സംഭവം. ഇടഞ്ഞ ആന പുഴയിലേക്ക് ചാടുകയായിരുന്നു. പുഴയില്‍ നിന്ന് ആനയെ കരയ്ക്ക് കയറ്റാനുള്ള ശ്രമം തുടരുകയാണ്. ആന പുഴയില്‍ തന്നെ നില്‍ക്കുന്നത് കൊണ്ട് അനുനയിപ്പിച്ച് കരയ്ക്ക് കയറ്റാന്‍ ബുദ്ധിമുട്ട് നേരിടുന്നതായാണ് റിപ്പോര്‍ട്ടുകള്‍