Ultimate magazine theme for WordPress.

കേരള സര്‍വകലാശാല പാളയം കാമ്പസില്‍ അപൂര്‍വയിനം മാവിനം

0

കേരള സര്‍വകലാശാല പാളയം കാമ്പസില്‍ അപൂര്‍വയിനം മാവിനം. മറ്റെങ്ങും കാണാത്ത അതിലെ രുചിയേറിയ മാമ്പഴത്തിന് കേരള സര്‍വകലാശാല പേരിട്ടു -കെ.യു. മാമ്പഴം അഥവാ കേരള യൂണിവേഴ്സിറ്റി മാമ്പഴം.

സെന്റര്‍ ഫോര്‍ ബയോഡൈവേഴ്സിറ്റി കണ്‍സര്‍വേഷന്റെ ആഭിമുഖ്യത്തില്‍ കേരളത്തിലെ നാട്ടുമാവുകളെക്കുറിച്ചുള്ള ഗവേഷണത്തിലാണ് 150 വര്‍ഷം പഴക്കമുള്ള ഈ മാവിന്റെ അപൂര്‍വത മനസ്സിലാക്കിയത്. ഇതിലെ ഒരു മാമ്പഴത്തിന് ഒരു കിലോഗ്രാമോളം ഭാരമുണ്ട്.

- Advertisement -

സെനറ്റ് ചേംബറില്‍ നടന്ന ചടങ്ങില്‍ വൈസ് ചാന്‍സലര്‍ പ്രൊഫ. വി.പി.മഹാദേവന്‍പിള്ളയാണ് പേരിട്ടത്. വൈസ് ചാന്‍സലറുടെ ഡ്രൈവറായ ഡിക്സനാണ് ഈ മാവിന്റെ സവിശേഷതകള്‍ സെന്റര്‍ ഫോര്‍ ബയോഡൈവേഴ്സിറ്റി കണ്‍സര്‍വേഷന്റെ ഡയറക്ടര്‍ ഡോ. എ.ഗംഗാപ്രസാദ്, ഗവേഷകനായ മനോജ് എന്നിവരെ അറിയിച്ചത്. ഇതിന്റെ ഒട്ടുതൈകള്‍ ഉത്പാദിപ്പിച്ച് വിതരണം ചെയ്യും.

മാമ്പഴത്തിനു പേരിടുന്ന ചടങ്ങില്‍ സിന്‍ഡിക്കേറ്റ് അംഗങ്ങളായ കെ.എച്ച്.ബാബുജാന്‍, ഡോ. എസ്.നസീബ്, ബി.ബാലചന്ദ്രന്‍, പി.രാജേന്ദ്രകുമാര്‍, സര്‍വകലാശാല രജിസ്ട്രാര്‍ പ്രൊഫ. കെ.എസ്.അനില്‍കുമാര്‍, ഐ.ക്യു.എ.സി. ഡയറക്ടര്‍ ഡോ. ഗബ്രിയേല്‍ സൈമണ്‍ തട്ടില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

- Advertisement -

Leave A Reply

Your email address will not be published.