Ultimate magazine theme for WordPress.

കെപിസിസി ആസ്ഥാനം ആക്രമിച്ചതിൽ പ്രതിഷേധിച്ച് കോൺഗ്രസ് സംസ്ഥാന വ്യാപകമായി ഇന്ന് കരിദിനം ആചരിക്കും

0

തിരുവനന്തപുരം: കെപിസിസി ആസ്ഥാനം ആക്രമിച്ചതിൽ പ്രതിഷേധിച്ച് കോൺഗ്രസ് സംസ്ഥാന വ്യാപകമായി ഇന്ന് കരിദിനം ആചരിക്കും. കോൺഗ്രസിന്റെ ഭാഗത്തുനിന്ന് ഒരു അക്രമവും ഉണ്ടായിട്ടില്ലെന്നും സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശം ഇല്ലേ എന്നും കെപിസിസി പ്രസിഡൻറ് കെ സുധാകരൻ എംപി ചോദിച്ചു. ഞങ്ങൾ ആരെയും ആക്രമിച്ചിട്ടില്ല. ഒരു ഓഫിസും തല്ലി തകർത്തിട്ടില്ല, സുധാകരൻ പറഞ്ഞു.

 

- Advertisement -

കെപിസിസി ആസ്ഥാനമെന്നത് കോൺഗ്രസ് പ്രവർത്തകരുടെ വികാരമാണ്. അതിന് നേരേയാണു സിപിഎം ആക്രമണം അഴിച്ചുവിട്ടത്. ചെറുപ്പക്കാരാണ്, കുട്ടികളാണ് അവരുടെ ഭാഗത്തുനിന്ന് അക്രമം ഉണ്ടായാൽ പറഞ്ഞുനിർത്താൻ തങ്ങൾക്ക് ആവില്ലെന്നും അദ്ദേഹം പറഞ്ഞു. സിപിഎം അക്രമവുമായി പോയാൽ ആത്മരക്ഷാർഥം പ്രതിരോധിക്കേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘‘വിമാനത്തിൽ  ആദ്യം ആക്രമണവും കയ്യാങ്കളിയും നടത്തിയത് എൽഡിഎഫ് കൺവീനർ ഇ പി ജയരാജനാണ്. രണ്ടു യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മ‍ൃഗീയമായാണ് വിമാനത്തിനുള്ളിൽ ജയരാജൻ ആക്രമിച്ചത്. ഞങ്ങളുടെ കുട്ടികളെ തല്ലി, ബൂട്ടിട്ട കാലുകൊണ്ട് ചവിട്ടി. അവരുടെ മൂക്കിൽനിന്നും ചെവിയിൽനിന്നും രക്തം വന്നു. ഇരുവർക്കും ഗുരുതരമായ പരുക്കുണ്ട്. യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മദ്യപാനികളായി ചിത്രീകരിക്കാൻ ശ്രമിച്ചു. എന്നിട്ടും കോൺഗ്രസ് സംയമനം പാലിച്ചു. കെപിസിസി ആസ്ഥാനമെന്നത് കോൺഗ്രസ് പ്രവർത്തകരുടെ വികാരമാണ്. അതിന് നേരേയാണു സിപിഎം ആക്രമണം അഴിച്ചുവിട്ടത്. കലാപത്തിലേക്ക് നാടിനെ തള്ളിവിടുകയാണ് സിപിഎം”,  സുധാകരൻ പറഞ്ഞു.

ഓഫിസ് പൊളിക്കാനാണ് ഉദ്ദേശ്യമെങ്കിൽ ഞങ്ങളും പൊളിക്കാം ഓഫിസ്. എത്ര ഓഫിസ് നിങ്ങൾ പൊളിക്കുന്നോ അത്രയും ഞങ്ങളും പൊളിക്കാം. പക്ഷേ അത് ജനാധിപത്യപരമായ നടപടിയല്ല. അതുകൊണ്ട് അക്രമത്തിന്റെ പാതയിൽ ഞങ്ങളില്ല. പക്ഷേ ഇനിയും അക്രമവുമായി മുന്നോട്ടുപോയാൽ ഞങ്ങളും പ്രതിരോധിക്കുമെന്നും സുധാകരൻ പറഞ്ഞു.

- Advertisement -

Leave A Reply

Your email address will not be published.