Ultimate magazine theme for WordPress.

ബിഹാറിലെ പട്‌നയില്‍നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെട്ട സ്‌പൈസ് ജെറ്റ് വിമാനം അടിയന്തരമായി തിരിച്ചിറക്കി

0

ന്യൂഡല്‍ഹി: ബിഹാറിലെ പട്‌നയില്‍നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെട്ട സ്‌പൈസ് ജെറ്റ് വിമാനം അടിയന്തരമായി തിരിച്ചിറക്കി. വിമാനത്തിന്റെ എന്‍ജിനില്‍ തീപിടിച്ചതിനെ തുടര്‍ന്നാണ് പട്‌ന വിമാനത്താവളത്തില്‍ വിമാനം തിരിച്ചിറക്കിയതെന്നാണ് റിപ്പോര്‍ട്ട്. വിമാനത്തിലുണ്ടായിരുന്ന 185 യാത്രക്കാരും സുരക്ഷിതരാണ്.

ഞായറാഴ്ച ഉച്ചയ്ക്ക് 12.30-ന് പട്‌നയില്‍നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെട്ട സ്‌പൈസ് ജെറ്റിന്റെ ബോയിങ് 737-800 വിമാനമാണ് ടേക്ക്ഓഫിന് പിന്നാലെ തിരിച്ചിറക്കിയത്. വിമാനത്തിന്റെ ഇടതുഭാഗത്താണ് തീ കണ്ടതെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. വിമാനത്തില്‍നിന്ന് തീ കണ്ട പ്രദേശവാസികള്‍ വിമാനത്താവള അധികൃതരെ വിവരമറിയിച്ചെന്നും ഉടന്‍തന്നെ വിമാനം തിരിച്ചിറക്കുകയാണ് ചെയ്തതെന്നും പട്‌ന ജില്ലാ മജിസ്‌ട്രേറ്റ് ചന്ദ്രശേഖര്‍ സിങ് പറഞ്ഞു. എന്‍ജിനിലെ ഫാന്‍ ബ്ലേഡുകള്‍ തകര്‍ന്നനിലയിലാണെന്നും അദ്ദേഹം പറഞ്ഞു.
പക്ഷി ഇടിച്ചതാണ് എന്‍ജിന് തകരാര്‍ സംഭവിക്കാന്‍ കാരണമായതെന്നാണ് സ്‌പൈസ് ജെറ്റിന്റെ വിശദീകരണം. എന്‍ജിനില്‍ പക്ഷി ഇടിച്ചെന്ന സംശയം തോന്നിയതോടെ മുന്‍കരുതലെന്ന നിലയില്‍ ക്യാപ്റ്റന്‍ എന്‍ജിന്‍ ഷട്ട്ഡൗണ്‍ ചെയ്‌തെന്നും പട്‌നയില്‍ തിരിച്ചിറക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും സ്‌പൈസ് ജെറ്റ് വക്താവ് അറിയിച്ചു. പട്‌നയില്‍ സുരക്ഷിതമായി തിരിച്ചിറങ്ങിയ വിമാനത്തിലെ യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും എന്‍ജിനിലെ മൂന്ന് ഫാന്‍ ബ്ലേഡുകള്‍ തകര്‍ന്നിട്ടുണ്ടെന്നും സ്‌പൈസ് ജെറ്റ് അറിയിച്ചു.

 

- Advertisement -

Leave A Reply

Your email address will not be published.