ന്യൂഡല്‍ഹി: പ്രഗതി മൈതാന്‍ സംയോജിത ഗതാഗത ഇടനാഴി പദ്ധതി രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഉദ്ഘാടനത്തിനു ശേഷം ഇടനാഴി നോക്കിക്കാണുന്നതിനിടെ മാലിന്യങ്ങള്‍ നീക്കംചെയ്യുന്ന പ്രധാനമന്ത്രിയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി.
ടണല്‍ സന്ദര്‍ശനത്തിനിടെ നിലത്തു കിടന്നിരുന്ന പ്ലാസ്റ്റിക് കുപ്പിയും മറ്റു മാലിന്യങ്ങളും നീക്കംചെയ്യുന്ന പ്രധാനമന്ത്രിയെയാണ് ദൃശ്യങ്ങളില്‍ കാണുന്നത്. സ്വച്ഛഭാരത് പദ്ധതിയോടുള്ള പ്രധാനമന്ത്രിയുടെ പ്രതിജ്ഞാബദ്ധത പ്രകടമാക്കുന്നതാണ് ഇതെന്ന് ചൂണ്ടിക്കാട്ടി നിരവധി പേരാണ് അദ്ദേഹത്തിന് അഭിനന്ദനവുമായി രംഗത്തെത്തിയിരിക്കുന്നത്.
- Advertisement -
രാവിലെ 10.30-ന് ആണ് പദ്ധതിയുടെ പ്രധാന തുരങ്കവും അഞ്ച് അടിപ്പാതകളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്. നിരവധി പ്രതിസന്ധികളെ അതിജീവിച്ചാണ് പദ്ധതി പൂര്‍ത്തിയാക്കിയതെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇത് പുതിയ ഇന്ത്യയാണ്. പ്രശ്‌നങ്ങള്‍ പരിഹരിക്കാനും പുതിയ പ്രതിജ്ഞകളെടുക്കാനും അത് നിറവേറ്റാനും പുതിയ ഇന്ത്യയ്ക്ക് സാധിക്കും, അദ്ദേഹം പറഞ്ഞു. കേന്ദ്ര മന്ത്രിമാരായ പിയൂഷ് ഗോയല്‍, ഹര്‍ദീപ് സിങ് പുരി, സോം പ്രകാശ്, അനുപ്രിയ പട്ടേല്‍ എന്നിവരും ഉദ്ഘാടന പരിപാടിയില്‍ പങ്കെടുത്തു.
- Advertisement -