മുംബൈ: ശിവസേനയില്‍ വിമതനീക്കം നടത്തി ശ്രദ്ധേയനായിരിക്കുകയാണ് 58-കാരനായ ഏക്നാഥ് ഷിന്ദേ. പാര്‍ട്ടിയുടെ വിശ്വസ്തനെന്ന് വിശേഷിപ്പിച്ചിരുന്ന ഷിന്ദേ വിമതനായി രംഗത്തുവന്നതോടെ ശിവസേന പതറി. കഴിഞ്ഞാഴ്ച ആദിത്യ താക്കറെയെ അയോധ്യാ സന്ദര്‍ശനത്തില്‍ ഷിന്ദേ അനുഗമിച്ചിരുന്നു. മടങ്ങിയെത്തിയതിന് പിന്നാലെ അപ്രതീക്ഷതമായി അദ്ദേഹം പാര്‍ട്ടിക്കുള്ളില്‍ കലാപക്കൊടി ഉയര്‍ത്തുകയായിരുന്നു.
മുമ്പ് പലനേതാക്കളും പാര്‍ട്ടി വിട്ടുവെങ്കിലും അതെല്ലാം ബാല്‍താക്കറെയുടെ കാലത്തായിരുന്നു. താക്കറെ കുടുംബത്തില്‍നിന്ന് ആദ്യമായി മുഖ്യമന്ത്രി സ്ഥാനത്തെത്തിയ ഉദ്ധവിനെതിരേ പടനയിച്ചെത്തിയിരിക്കുകയാണ് ഷിന്ദേ.
- Advertisement -
പാര്‍ട്ടിയിലും ഭരണത്തിലും താന്‍ ഒതുക്കപ്പെടുന്നുവെന്ന ചിന്ത അദ്ദേഹത്തില്‍ പ്രബലമായത് അടുത്തയിടെയാണെന്ന് ഒരു മന്ത്രി വെളിപ്പെടുത്തി. മുഖ്യമന്ത്രി ഉദ്ധവ് തക്കറെയും മകന്‍ ആദിത്യതാക്കറെയും തന്റെ വകുപ്പില്‍ ഇടപ്പെട്ട് തുടങ്ങിയതോടെ ഷിന്ദേ അസ്വസ്ഥനാകുകയായിരുന്നു. ഉപമുഖ്യമന്ത്രിസ്ഥാനം സ്വപ്നം കാണുന്ന ഷിന്ദേയുടെ നീക്കങ്ങള്‍ വിജയംകാണുമോയെന്ന് വരും ദിനങ്ങളില്‍ അറിയാം. ആദ്യം ഛഗല്‍ ഭുജ്ബലായിരുന്നു ശിവസേനയ്ക്കുള്ളില്‍ കലാപക്കൊടി ഉയര്‍ത്തിയത്. ഇപ്പോള്‍ അദ്ദേഹം മന്ത്രിയാണ്. പാര്‍ട്ടി വിട്ട് കോണ്‍ഗ്രസിലും പിന്നീട് എന്‍.സി.പിയിലുമെത്തിയ അദ്ദേഹം ഉപമുഖ്യമന്ത്രിയായി ഉയര്‍ന്നു. പിന്നീട് നാരായണ്‍ റാണെ അണികളുമായി പാര്‍ട്ടിവിട്ടു. ശിവസേനയുടെ മുഖ്യമന്ത്രിയായിരുന്നു റാണെ. പല പാര്‍ട്ടികള്‍ മാറി ബി.ജെ.പി.യിലെത്തി നില്‍ക്കുന്ന അദ്ദേഹം കേന്ദ്രമന്ത്രിയാണ്. ഉദ്ധവ് താക്കറെയുടെ ബന്ധു രാജ് താക്കറെ പാര്‍ട്ടി വിട്ട് മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന എന്ന പാര്‍ട്ടി രൂപവത്കരിച്ചു. ഇപ്പോള്‍ ഷിന്ദേയുടെ ഊഴമായി. ഉദ്ധവ് താക്കറെയും ആദിത്യ താക്കറെയും പാര്‍ട്ടിയിലും ഭരണത്തിലും ശക്തമായതോടെ പാര്‍ട്ടിയില്‍ത്തന്നെ സ്വാധീനം നഷ്ടമാകുമോയെന്ന ആശങ്കയിലായിരുന്നു ഷിന്ദെ എന്നറിയുന്നു.
- Advertisement -