തിരുവനന്തപുരം: കാലവർഷ മുന്നൊരുക്കത്തിന്റെ ഭാഗമായി മേജർ മൈനർ ഇറിഗേ ഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർമാർക്ക് 20 ലക്ഷം രൂപാ വീതവും ഒൻപത് തീരദേശ ജില്ലകൾക്ക് 20 ലക്ഷം രൂപാ വീതവും പ്രത്യേകമായി അനുവദിച്ചിട്ടുണ്ട്. 6.80 കോടി രൂപ ഭരണാനുമതി നൽകി. തീവ്രമായ കടലാക്രമണ ഭീഷണി നേരിടുന്ന 10 ഹോസ്കോട്ടുകൾ ആഭ്യഘട്ടത്തിൽ കണ്ടെത്തി നടപടി സ്വീകരിച്ചുവരുന്നു.
ചെല്ലാനത്ത് നടപടികൾ പൂർത്തീകരിച്ച് പ്രവർത്തനം ആരംഭിച്ചു. 356 കോടിയാണ് ചെലവഴിക്കപ്പെടുന്നത്. നാഷണൽ സെന്റർ ഫോർ കോസ്റ്റൽ റിസർച്ച് (എൻ.സി.സി.ആർ)നോട് തീരദേശ പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ഗവൺമെന്റ് നിർദ്ദേശിച്ചിട്ടുണ്ട്. റിപ്പോർട്ടിന്റെ അടിസ്ഥാന ത്തിൽ പ്രവർത്തനം ആരംഭിക്കാൻ കഴിയും.
- Advertisement -
കാപ്പാട് ഹോസ്പോട്ടിൽ ഉൾപ്പെട്ടിട്ടുള്ളതായതിനാൽ റിപ്പോർട്ട് ഉടൻ ലഭ്യമാക്കി നടപടികൾ സ്വീകരിക്കുന്നതാണ്. കാനത്തിൽ ജമീല എം.എൽ.എ.യുടെ സബ്മിഷന്റെ മറുപടിയായാണ് മന്ത്രി ഇക്കാര്യം സഭയെ അറിയിച്ചത്.
- Advertisement -