Ultimate magazine theme for WordPress.

പ്രസവത്തെ തുടര്‍ന്ന് യുവതിയുടെ മരണം, ഡോക്ടറുടെ പിഴവെന്ന് ആരോപിച്ച് ബന്ധുക്കള്‍ പ്രതിഷേധിച്ചു; ഡോക്ടര്‍ക്കെതിരെ കേസ്

0

കോഴിക്കോട്:  പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ ചികിത്സാപിഴവെന്ന്‌ ആരോപിച്ച് ബന്ധുക്കള്‍ ആശുപത്രിയില്‍ പ്രതിഷേധിച്ചു. കുറ്റകാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന ബന്ധുക്കളുടെ പരാതിയില്‍ ഡോക്ടര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

 

- Advertisement -

താമരശേരിയിലാണ് സംഭവം. ഈ മാസം ഒന്നിനാണ് പുനൂര്‍ സ്വദേശിയായ ജഫ്ല (20) മരിച്ചത്. പ്രസവത്തെ തുടര്‍ന്നുണ്ടായ അമിത രക്തസ്രാവമായിരുന്നു മരണ കാരണം. എന്നാല്‍ ഡോക്ടറുടെ അനാസ്ഥ കൊണ്ടാണ് പെണ്‍കുട്ടി മരിച്ചതെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.

പ്രസവത്തിനു ശേഷം അമിത രക്തസ്രാവം ഉളള വിവരം കൂട്ടിരിപ്പുകാരോടു പോലും പറഞ്ഞില്ലെന്ന് ബന്ധുക്കള്‍ പരാതിയില്‍ പറയുന്നു.നാലര മണിക്കൂറിന് ശേഷം കുടുംബം ആവശ്യപ്പെട്ട ആശുപത്രിയിലേക്ക് റഫര്‍ ചെയ്യാനും തയ്യാറായില്ല. ഡോക്ടറുടെ ഇഷ്ടപ്രകാരം ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുകയായിരുന്നുവെന്നും ബന്ധുക്കള്‍ പറയുന്നു.

ബന്ധുക്കളുടെ ആക്ഷേപത്തില്‍ കഴമ്പുണ്ടെന്നു ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് ആരോപണ വിധേയയായ ഡോക്ടറെ പിരിച്ചുവിടാന്‍ ആശുപത്രി അധികൃതര്‍ തീരുമാനിച്ചു. പെണ്‍കുട്ടിയുടെ കുടുംബം നല്‍കിയ പരാതിയില്‍ ബാലുശേരി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

- Advertisement -

Leave A Reply

Your email address will not be published.