Ultimate magazine theme for WordPress.

ടി പത്മനാഭന്‍ പരസ്യമായി മാപ്പുപറയണം; സിസ്റ്റര്‍ ലൂസി കളപ്പുര

0

കൊച്ചി: കഥാകൃത്ത് ടി പത്മനാഭന്‍ മാപ്പുപറയണമെന്ന് സിസ്റ്റര്‍ ലൂസി കളപ്പുര. പരാമര്‍ശം അങ്ങേയറ്റം വേദനയുണ്ടാക്കി. രാജ്യം ആദരിക്കുന്ന സാഹിത്യകാരനില്‍ നിന്ന് ഇത്തരമൊരു പരാമര്‍ശം പ്രതീക്ഷിച്ചിരുന്നില്ല. ടി പത്മനാഭന്‍ പരസ്യമായി മാപ്പുപറയണമെന്നും ലൂസി കളപ്പുര പറഞ്ഞു.
എസി ഗോവിന്ദന്റെ സമ്പൂര്‍ണകൃതികളുടെ പ്രകാശനം നിര്‍വഹിച്ച്  കോഴിക്കോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

- Advertisement -

ഉത്തമ സാഹിത്യത്തിനല്ല, അശ്ലീല സാഹിത്യത്തിനാണ് ഇന്ന് മലയാളത്തില്‍ വില്‍പ്പനയുള്ളത്. ‘അശ്ലീല സാഹിത്യം സ്ത്രീ എഴുതിയാല്‍ കൂടുതല്‍ വിറ്റഴിയും. ഈ സ്ത്രീ ക്രിസ്തീയ സന്ന്യാസിനിയാണെങ്കില്‍ അതിലും നല്ലത്. സഭാവസ്ത്രം അഴിച്ചാലും സിസ്റ്റര്‍ എന്ന് പേരിനൊപ്പം ചേര്‍ക്കുകയും വേണം”അദ്ദേഹം പറഞ്ഞു.

എഡിഷന്‍സ്, വണ്‍ ആഫ്റ്റര്‍ അനദര്‍ ആയി തുരുതുരെ ഇറങ്ങും. എല്ലാവര്‍ക്കും പണം, എല്ലാവര്‍ക്കും പണം. ഈ സ്ത്രീ, ഒരു ക്രിസ്തീയ സന്ന്യാസിനി, സിസ്റ്റര്‍, നണ്‍ ആണെങ്കില്‍ അതിലും നല്ലത്. ഒരു ക്രിസ്തീയ സന്ന്യാസിനി അവരുടെ സഭാവസ്ത്രമൊക്കെ ഊരിവച്ച് അവരുടെ തിക്താനുഭവങ്ങള്‍, മഠത്തില്‍ നിന്നുണ്ടായ ചീത്ത അനുഭവങ്ങള്‍ എഴുതിയാല്‍ വളരെ വലിയ ചെലവാണ്.അത്തരം ധാരാളം പുസ്തകങ്ങള്‍ വരുന്നുണ്ട്. സഭാവസ്ത്രം അഴിച്ചുവച്ചെങ്കിലും സിസ്റ്റര്‍ എന്ന ആ പേരും കൂടി ചേര്‍ക്കണം. അപ്പോള്‍ ഒന്നും കൂടി വില്പന വര്‍ധിക്കുമെന്നും ടി പത്മനാഭന്‍ പറഞ്ഞു.

- Advertisement -

Leave A Reply

Your email address will not be published.