ചെന്നൈക്ക് പോകാൻ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ യുവതിയുടെ ബാഗിൽ ഉപയോഗിച്ച വെടിയുണ്ടയുടെ ഭാഗങ്ങൾ കണ്ടെത്തി
കൊച്ചി: ചെന്നൈക്ക് പോകാൻ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ യുവതിയുടെ ബാഗിൽ ഉപയോഗിച്ച വെടിയുണ്ടയുടെ ഭാഗങ്ങൾ കണ്ടെത്തി. തൃശൂർ സ്വദേശിനി മീന ജോർജിന്റെ ബാഗിൽ നിന്നാണ് വെടിയുണ്ടയുടെ ഭാഗങ്ങൾ കണ്ടെത്തിയത്. ഇതേതുടർന്ന് യാത്ര മുടങ്ങി.
- Advertisement -
ഇന്നലെ രാത്രി ചെന്നൈക്ക് പോകാനെത്തിയ മീനയുടെ ബാഗ് പരിശോധിച്ചപ്പോഴാണ് വെടിയുണ്ട കണ്ടെത്തിയത്. ഇവരുടെ പിതാവിന്റെ ബാഗാണ് യാത്രയ്ക്ക് വേണ്ടി ഉപയോഗിച്ചത്. അടുത്തൊന്നും ഈ ബാഗ് ഉപയോഗിച്ചിരുന്നില്ല എന്നും വെടിയുണ്ടയുടെ ഭാഗങ്ങൾ ബാഗിൽ ഉള്ളതായി അറിഞ്ഞിരുന്നില്ലെന്നും യാത്രക്കാരി പറഞ്ഞു. നെടുമ്പാശേരി പൊലീസ് കേസെടുത്തു
- Advertisement -