Ultimate magazine theme for WordPress.

വീടിന് മുന്നിലെ ​ഗേറ്റിൽ കുടുങ്ങിയ തെരുവുനായയെ രക്ഷിച്ചു

0

പെരുമ്പാവൂർ: വീടിന് മുന്നിലെ ഗേറ്റിൽ കുടുങ്ങിയ തെരുവുനായയെ രക്ഷിച്ചു. പെരുമ്പാവൂർ വല്ലം സ്വദേശി പി പി നബീസയുടെ വീടിന് മുന്നിലെ ഗേറ്റിൽ കുടുങ്ങിയ നായയെയാണ് പെരുമ്പാവൂർ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തിയത്.

 

- Advertisement -

തിങ്കളാഴ്ച രാവിലെയാണ് സംഭവം. ഗേറ്റിലെ കമ്പികൾക്കിടയിൽ കുടുങ്ങിയനിലയിലാണ് നായയെ കണ്ടത്. തുടർന്ന് വീട്ടുകാർ അഗ്നിരക്ഷാസേനയുടെ സഹായം തേടുകയായിരുന്നു. സ്റ്റേഷൻ ഓഫീസർ എൻ എച്ച് അസൈനാരുടെ നേതൃത്വത്തിൽ ഹൈഡ്രോളിക്ക് സ്‌പ്രേഡർ ഉപയോഗിച്ചു ഗേറ്റിലെ കമ്പികൾ അകത്തിയാണ് നായയെ അ​ഗ്നിരക്ഷാസേന പുറത്തെടുത്തത്.

- Advertisement -

Leave A Reply

Your email address will not be published.