തിരുവനന്തപുരം:ദേശാഭിമാനി മുൻ അസോസിയേറ്റ് എഡിറ്ററും സിപിഐ എം മുൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗവുമായ എസ് ആർ ശക്തിധരന്റെയും ഗീതയുടെയും മകൻ ശാന്തിനഗർ ശക്തിഗീതത്തിൽ (ഹൗസ് നമ്പർ 5) ഷിലിൻ ശക്തി (46) അന്തരിച്ചു. ജർമനിയിലെ ബർലിനിൽ ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. ജർമനിയിൽ ഫിലിപ്സ് മെഡിസിൻ സിസ്റ്റത്തിൽ ഐ ടി പ്രൊഫഷണലായിരുന്നു. ഭാര്യ: നസീമ (മീനാക്ഷി). മകൾ: അനന്യ. സഹോദരി: ഷിനോ ശക്തി (അധ്യാപിക, വിഎച്ച്എസ് സി കോതമംഗലം) സഹോദരി ഭർത്താവ്: വിജു (മർച്ചന്റ് നേവി). ഷിലിൻ ശക്തിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.
- Advertisement -