Ultimate magazine theme for WordPress.

എഞ്ചിനീയര്‍മാരെ വാസ്തു പഠിപ്പിക്കാന്‍ കേന്ദ്രം; പുതിയ പദ്ധതി

0

ന്യൂഡല്‍ഹി: എഞ്ചിനീയര്‍മാര്‍ക്ക് വാസ്തു ശാസ്ത്രത്തില്‍ ക്ലാസെടുക്കാന്‍ കേന്ദ്ര പൊതുമരാമത്ത് വകുപ്പ്. കെട്ടിട നിര്‍മ്മാണത്തില്‍ വാസ്തു ശാസ്ത്ര ഫിലോസഫിയുടെ പ്രാധാന്യവും ഉപയോഗവും എന്നപേരില്‍ നവംബര്‍ 17നാണ് ഓണ്‍ലൈന്‍ ക്ലാസ് സംഘടിപ്പിക്കുന്നത്. സംസ്ഥാന, കേന്ദ്ര സ്ഥാപനങ്ങളില്‍ നിന്ന് തെരഞ്ഞെടുത്ത 67പേര്‍ക്ക് ക്ലാസില്‍ പങ്കെടുക്കാം.

പുരാതന ഗ്രന്ഥങ്ങളെ അടിസ്ഥാനമാക്കിയുള്ള പരമ്പരാഗത ഇന്ത്യന്‍ വാസ്തുവിദ്യാ സമ്പ്രദായത്തെ കുറിച്ചാണ് ക്ലാസ്. ട്രെയിനിങില്‍ പങ്കെടുക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റും നല്‍കും. ഡിവിഷനുകള്‍ നിര്‍ദേശിക്കുന്ന ലിസ്റ്റില്‍ ഇല്ലാത്തവര്‍ക്കും ക്ലാസില്‍ പങ്കെടുക്കാം.പക്ഷേ ഇവര്‍ ഡിപ്പാര്‍ട്ട്‌മെന്റ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം.

- Advertisement -

പൊതുമരാമത്ത് വകുപ്പ് അക്കാദമിയാണ് (സിപിഡബ്ല്യു) ആണ് ക്ലാസ് സംഘടിപ്പിക്കുന്നത്. എഞ്ചിനിയര്‍മാര്‍ക്ക് സ്ഥിരമായി പലതരത്തിലുള്ള ട്രെയിനിങ് സെഷനുകള്‍ സംഘടിപ്പിക്കാറുണ്ടെന്നും അത്തരത്തിലുള്ളൊരു ക്ലാസാണ് ഇതെന്നും അക്കാദമി വ്യക്തമാക്കി. പൈതൃക കെട്ടിടങ്ങളുടെ സംരക്ഷണം, സ്റ്റേഡിയം, സ്പോര്‍ട്സ് കോംപ്ലക്സ് എന്നിവയുടെ രൂപകല്‍പ്പനയും തുടങ്ങിയ വിഷയങ്ങളിലും ഈ മാസം ക്ലാസുകള്‍ ആസൂത്രണം ചെയ്തിട്ടുണ്ടെന്നും അക്കാദമി വ്യക്തമാക്കി.

പുതിയ പാര്‍ലമെന്റ് മന്ദിരം, പ്രധാനമന്ത്രിയുടെ ഓഫീസ്, പ്രധാനമന്ത്രിയുടെ പുതിയ വസതി തുടങ്ങിയ കേന്ദ്ര സര്‍ക്കാരിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതും സിപിഡബ്ല്യു ആണ്.

- Advertisement -

Leave A Reply

Your email address will not be published.