Ultimate magazine theme for WordPress.

വീട് കുത്തിത്തുറന്ന് 8 ലക്ഷം രൂപയും 32 പവനും കവർന്നു 

0

തിരുവനന്തപുരം : അരുവിക്കരയിൽ വീട് കുത്തിത്തുറന്ന് മോഷണം. 8,65,000 രൂപയും 32 പവനും മോഷണം പോയി. ജയ്ഹിന്ദ് ടിവി ജീവനക്കാരൻ മുരുകൻ്റെ വീട്ടിലാണ് മോഷണം നടന്നത്. ഭാര്യയുടെ വസ്തുവിറ്റ അഡ്വാൻസ് തുകയും വീട്ടിൽ സൂക്ഷിച്ച 32 പവൻ സ്വർണവുമാണ് നഷ്ടപ്പെട്ടത്. വീടിന്റെ പ്രധാന വാതിൽ കുത്തി പൊളിച്ച് അകത്ത് കടന്ന മോഷ്ടാവ്, ബെഡ്റൂമിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണവും പണവും കവരുകയായിരുന്നു.

ഭാര്യയും ഭർത്താവും ജോലിക്കും മകൾ സ്കൂളിലും പോയ സമയത്താണ് മോഷണം നടന്നത്. രാവിലെ 11 മണിയോടെ അയൽവാസിയായ സ്ത്രീ രണ്ട് പേർ മതിൽ ചാടി സഞ്ചിയും തൂക്കി കാറിൽ കയറി പോകുന്നത് കണ്ടു. ഇവരാണ് മറ്റു നാട്ടുകാരെ വിവരം അറിയിച്ചത്. തുടർന്ന് വീട്ടുകാരെത്തിയപ്പോഴാണ് വീട് കുത്തിത്തുറന്ന് കിടക്കുന്നത് കാണുന്നത്. അരുവിക്കര പോലീസും ഡോഗ് സ്ക്വാഡും ഫോറൻസിക് വിഭാഗവും സ്ഥലത്ത് പരിശോധന നടത്തി.

- Advertisement -

Leave A Reply

Your email address will not be published.