Ultimate magazine theme for WordPress.

സംസ്ക്കാര സാഹിതി സ്നേഹാദരസംഗമം നടത്തി

0

 കൽപ്പറ്റ: സംസ്ക്കാര സാഹിതി വയനാട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ വയനാട് ജില്ലയിലെ കല, സാഹിത്യം, സിനിമ ,നാടൻപാട്ട് പെയിൻ ആൻ്റ് പാലിയേറ്റീവ് ,നാടകം, കവിത, കഥ, സംഗീതം ,ഫോട്ടോഗ്രാഫി, മിമിക്രി ,സഞ്ചാര സാഹിത്യം, മീഡിയ, രക്തദാനം ടെലിഫിലിം ,കായികം, തിരക്കഥാരചന, പുസ്തക രചന, ചിത്രരചന, ജൈവ കാർഷിക മേഖല, കലാപരിശീലനം തുടങ്ങി ഇരുപതോളം മേഖലകളിൽ കഴിവു തെളിയിച്ച അമ്പത്തി ഒന്ന് പ്രതിഭകളെ അദരിച്ചു. ,സ്നേഹദര സംഗമം ഡിസിസി പ്രസിഡൻ്റ് എൻ ഡി അപ്പച്ചൻ ഉദ്ഘാടനം ചെയ്തു. വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് ലഭിക്കുന്നവർക്ക് ലഭിക്കുന്ന അംഗീകാരം ഏറെ സന്തോഷകരമായ അനുഭവമാണെന്ന് അദ്ദേഹം പറഞ്ഞു. കെ പി സി സി ജനറൽ സെക്രട്ടറി കെ.കെ എബ്രഹാം മുഖ്യ പ്രഭാഷണവും പ്രതിഭകളെ ആദരിക്കലും നടത്തി. ജില്ലാ പ്രസിഡൻ്റ് സുരേഷ് ബാബു വാള ൽ അധ്യക്ഷം വഹിച്ചു.ഓൺലൈൻലളിതഗാന മത്സര വിജയികൾക്കുള്ള സമ്മാനദാനം കെ പി സി സി എക്സിക്കുട്ടീവ് അംഗം പി പി ആലി നടത്തി. കെ പി സി സി എക്സി.അംഗം എൻ.കെ വർഗ്ഗീസ്, എൻ സി കൃഷ്ണകുമാർ, ശ്രീജി ജോസഫ് ,സി.കെ ജിതേഷ്, സുന്ദർരാജ് എടപ്പെട്ടി, ബിനുമാങ്കൂട്ടം, വിനോദ് തോട്ടത്തിൽ ,സലീം താഴത്തൂർ, കെ പത്മനാഭൻ ,ഹർഷൽ കോന്നാടൻ ,കെ കെ രാജേന്ദ്രൻ, എം.വി രാജൻ, അബ്രഹാം മാത്യു, ത്രേസ്യാമ്മ ജേർജ് ,സന്ധ്യ ലിഷു, സീനതോമസ്,ഒ.ജെ മാത്യു, വി ജെ പ്രകാശൻ, കെഡി രവീന്ദ്രൻ, അശോകൻ ഒഴക്കോടി, വി.കെ ഭാസ്ക്കരൻ, പ്രസന്ന രാമകൃഷ്ണൻ, അക്ബർ അലി, എം.കെ ഗിരീഷ് കുമാർ, സുകുമാരൻ വി.കെ , രമേശൻ മാണിക്യൻ എന്നിവർ സംസാരിച്ചു.

- Advertisement -

Leave A Reply

Your email address will not be published.