സഹായധനം വാങ്ങാൻ കൂട്ടമായി എത്തി; യെമനിൽ തിക്കിലും തിരക്കിലും പെട്ട് 85 പേർ കൊല്ലപ്പെട്ടു, 300ൽ അധികം പേർക്ക് പരിക്ക്
സന; യെമനിൽ തിക്കിലും തിരക്കിലും പെട്ട് 85 പേർ കൊല്ലപ്പെട്ടു. ധനസഹായ വിതരണ ചടങ്ങിനിടെയാണ് ദുരന്തമുണ്ടായത്. സംഭവത്തില്‍ നൂറില്‍ അധികം ആളുകള്‍ക്ക് പരിക്കേറ്റതായും അന്തർദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. പരിക്കേറ്റ പലരുടേയും നില ഗുരുതരമാണ്. റംസാന്‍ മാസത്തിന്റെ അവസാനത്തെ അടയാളപ്പെടുത്തുന്ന ഈദ് അൽ-ഫിത്തറിന് ദിവസങ്ങൾക്ക് മുമ്പാണ് രാജ്യത്തെ ഞെട്ടിച്ച അപകടമുണ്ടായത്.
റംസാനിനോട് അനുബന്ധിച്ച് ഒരു ചാരിറ്റി സംഘടന നടത്തിയ സക്കാത്ത് വിതരണ പരിപാടിയിൽ എത്തിയവരാണ് മരിച്ചത്. സനയിലെ ബാബ് അൽ-യെമൻ ജില്ലയിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 85 പേർ കൊല്ലപ്പെടുകയും 322 പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്നാണ് ഹൂതി സുരക്ഷാ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് അന്താരാഷ്ട്ര വാർത്താ ഏജന്‍സികള്‍ റിപ്പോർട്ട് ചെയ്യുന്നത്. മരിച്ചവരിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്നുണ്ട്.
- Advertisement -