പത്തനംതിട്ട: കേരള കോൺഗ്രസ് ജോസഫ് വിഭാഗം നേതാവായിരുന്ന വിക്ടർ ടി തോമസ് ബിജെപിയിൽ ചേർന്നു. കേരളത്തിന്റെ ചുമതലയുള്ള പ്രകാശ് ജാവദേക്കറിനും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രനും ഒപ്പം എത്തിയായിരുന്നു പ്രഖ്യാപനം.
യുഡിഎഫ് പത്തനംതിട്ട ജില്ലാ ചെയർമാനായിരുന്ന വിക്ടർ കഴിഞ്ഞ ദിവസം കേരളാ കോൺഗ്രസിലെ സ്ഥാനങ്ങളും യുഡിഎഫ് ചെയർമാൻ സ്ഥാനവും രാജിവെച്ചിരുന്നു. യുഡിഎഫ് നേതാക്കള്‍ തന്നെ കാലുവാരി തോല്‍പ്പിച്ചെന്നും പാര്‍ട്ടിയുടെ ജീവിച്ചിരിക്കുന്ന രക്തസാക്ഷി ആണ് താനെന്നുമായിരുന്നു രാജിക്ക് പിന്നാലെ വിക്ടർ പ്രതികരിച്ചത്.
- Advertisement -
വിക്ടര്‍ ജോണി നെല്ലൂരിന്റെ എന്‍പിപിയിലേക്ക് പോകുമെന്ന പ്രചരണം ശക്തമായിരുന്നെങ്കിലും നേരിട്ട് ബിജെപിയില്‍ ചേരാനാണ് അദ്ദേഹം തീരുമാനിച്ചത്.
- Advertisement -