Ultimate magazine theme for WordPress.

വീഡിയോ കണ്ടുകൊണ്ടിരിക്കെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു; എട്ടു വയസ്സുകാരിക്ക് ദാരുണാന്ത്യം

0

തൃശൂർ: മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് എട്ടു വയസ്സുകാരി മരിച്ചു.  തൃശൂർ തിരുവില്വാമല പട്ടിപ്പറമ്പ് കുന്നത്ത് അശോക് കുമാറിന്റെ മകൾ ആദിത്യശ്രീയാണ് മരിച്ചത്. ഇന്നലെ പത്തരയ്ക്കാണ് അപകടമുണ്ടായത്. വീഡിയോ കണ്ടുകൊണ്ടിരിക്കെ ഫോൺ പൊട്ടിത്തെറിക്കുകയായിരുന്നു.

കുട്ടി തൽക്ഷണം മരിച്ചുവെന്നാണ് റിപ്പോർട്ട്. അശോക് കുമാറിന്റെയും സൗമ്യയുടെയും ഏകമകളാണ് മരിച്ച ആദിത്യശ്രീ. തിരുവില്വാമല പുനർജനിയിലെ ക്രൈസ്റ്റ് ന്യൂ ലൈഫ് സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയാണ്. സംഭവത്തിൽ പഴയന്നൂർ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. അന്വേഷണം തുടരുകയാണെന്ന് പൊലീസ് സൂചിപ്പിച്ചു.

- Advertisement -

Leave A Reply

Your email address will not be published.