നടിയെ ആക്രമിച്ച കേസ്: നാദിർഷ ഇന്ന് കോടതിയിൽ ഹാജരാകും
കൊച്ചി: ദിലീപ് പ്രതിയായ നടിയെ ആക്രമിച്ച കേസിൽ സാക്ഷി വിസ്താരത്തിനായി സംവിധായകൻ നാദിർഷ ഇന്ന് കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയിൽ ഹാജരാകും.
- Advertisement -
മുന്നൂറിലധികം സാക്ഷികളുള്ള കേസിൽ കാവ്യ മാധവൻ ഉൾപ്പടെ 180 സാക്ഷികളുടെ വിസ്താരം ഇപ്പോൾ പൂർത്തിയായി. 2017 ഫെബ്രുവരിയിലായിരുന്നു കൊച്ചിയിൽ നടി ആക്രമണത്തിനിരയാകുന്നത്. ഇതിൽ എട്ടാം പ്രതിയാണ് നടൻ ദിലീപ്. കേസിന്റെ വിചാരണ പൂർത്തിയാക്കാൻ ആറു മാസം കൂടി സുപ്രിം കോടതി അനുവദിച്ചിരുന്നു. മൂന്നാം തവണയാണ് കേസിന്റെ വിചാരണക്ക് സമയം നീട്ടി നൽകിയത്. വിചാരണ പൂർത്തിയാക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് പ്രത്യേക കോടതി ജഡ്ജിയാണ് സുപ്രീംകോടതിക്ക് കത്ത് നൽകിയത്.
- Advertisement -