Ultimate magazine theme for WordPress.

ഐഎഎസ് ദമ്പതികൾ ഇനി അയൽക്കാർ;എറണാകുളത്ത് ഭർത്താവും കൊല്ലത്ത് ഭാര്യയും ചുമതലയേൽക്കും

0

 

കൊല്ലം എറണാകുളം കലക്ടറേറ്റുകൾ തമ്മിൽ കഷ്ടിച്ച് 150 കിലോമീറ്റർ ദൂരമേയുള്ളൂ. ഇതിൽ എന്താണ് ഇത്ര പുതുമ എന്ന് തോന്നിയേക്കാം.
പ്രത്യേകതയുണ്ട,് ഈ രണ്ടു ജില്ലകളിലെയും കലക്ടർമാർ ഭാര്യയും ഭർത്താവും ആണ്. എറണാകുളം കലക്ടർ ജാഫർ മാലികിന്റെ ഭാര്യ അഫ്‌സനാ പർവീണാണ് പുതിയ കൊല്ലം കലക്ടർ ആയി ചുമതല ഏൽക്കുക. നിലവിൽ അഫ്സാന എറണാകുളം ജില്ലാ ഡെവലെപ്‌മെന്റ് കമ്മീഷണറാണ്.

- Advertisement -

ജാഫാർ മാലിക് എറണാകുളം കലക്ടറായിട് മാസങ്ങളായിട്ടേ ഉള്ളു. ജാഫാർ കലെക്ടറേറ്റിലെത്തുന്നതിനു ഒരു വർഷം മുന്നേ ഇവിടെയെത്തിയതാണ് അഫ്സാന. ജില്ലയുടെ ടെവലെപ്‌മെന്റ്‌റ് കമ്മീഷണറായി പ്രവർത്തിച്ചു വരുന്നതിനിടെയാണ് ജാഫാർ മാലിക് എറണാകുളം കലക്ടർ ആയി എത്തിയത്.

കൊച്ചിൻ സ്മാർട്മിഷൻ സീ ഓ പദവിയിൽ നിന്ന് ജാഫർ കലക്ടറായപ്പോൾ സ്മാർട്ട് മിഷൻറെ അധികാര ചുമതല അഫ്‌സനക്ക് ആയിരുന്നു. ഇതിന്റെ കൂടെ മെട്രോപൊളിറ്റൻ ട്രാൻസ്പോർട് അതോററ്റിയുടെയും ചുമതലയുണ്ടായിരുന്നു. ഒരു വർഷത്തിലേറെയായി കാക്കനാടാണ് ഇരുവരും താമസം. ഇനി കൊല്ലത്തും എറണാകുളത്തുമായി മാറി താമസിക്കേണ്ടി വരും. കൊച്ചി സ്മാർട്ട് മിഷൻ ലിമിറ്റഡ് പദവിയിലേക്കു മുൻ തൃശ്ശൂർ കലക്ടർ എസ് ഷാനവാസ് നിയമിതനായി. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു മിഷൻ ഡയറക്ടറാണ് നിലവിൽ. മെട്രോപൊളിറ്റിൻ ട്രാൻസ്പോർട്ട് അതോറിറ്റിയുടെയും മൊബിലിറ്റി ഹബ്ബിന്റെയും മാനേജിങ് ഡയറക്ടരുടെ പൂർണ ചുമതലയും ഷാനവസിന് നൽകിയിട്ടുണ്ട്

 

- Advertisement -

Leave A Reply

Your email address will not be published.