ഡി.സി.സി പട്ടിക; ഉമ്മൻ ചാണ്ടിയോട് ആലോചിക്കണമായിരുന്നെന്ന് രമേശ് ചെന്നിത്തല
കോട്ടയം: കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോട്ടയം ഡി.സി.സി പ്രസിഡൻറായി നാട്ടകം സുരേഷ് ചുമതയേൽക്കുന്ന യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ചെന്നിത്തല.
- Advertisement -
ഉമ്മൻ ചാണ്ടിയെ മാറ്റിനിർത്താൻ ആർക്കും കഴിയില്ലെന്നും ഡി.സി.സി പട്ടിക സംബന്ധിച്ച് ഉമ്മൻചാണ്ടിയോട് ആലോചിക്കണമായിരുന്നുവെന്ന് ചെന്നിത്തല പറഞ്ഞു. ഉമ്മൻചാണ്ടി എ.ഐ.സി.സി ജനറൽ സെക്രട്ടറിയും പ്രവർത്തക സമിതിയംഗവുമാണ്. അദ്ദേഹവുമായി സംഘടനാപരമായ ആലോചന നടത്തേണ്ട ബാധ്യത എല്ലാവർക്ക് ഉണ്ട്. പ്രായത്തിൻറെ കാര്യം പറഞ്ഞ് മാറ്റി നിർത്തേണ്ടതില്ല. അധികാരത്തിലിരുന്നപ്പോൾ താൻ ധാർഷ്ട്യം കാണിച്ചിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു.
കോൺഗ്രസിൽ ചില പ്രശ്നങ്ങൾ ഉണ്ട് എന്നത് യാഥാർഥ്യമാണ്. കരുണാകരൻ പോയപ്പോൾ ഉമ്മൻ കോൺഗ്രസ് എന്ന് പറഞ്ഞു. 17 വർഷം താനും ഉമ്മൻ ചാണ്ടിയും കോൺഗ്രസിനെ നയിച്ചു. താൻ കെപിസിസി പ്രസിഡന്റും ഉമ്മൻ ചാണ്ടി പാർലമെന്ററി പാർട്ടി നേതാവുമായി. ആ കാലയളവിൽ വലിയ വിജയമാണ് കോൺഗ്രസിന് തെരഞ്ഞെടുപ്പുകളിൽ ഉണ്ടായത്. ത്യാഗോജ്വലമായ പ്രവർത്തനം ആണ് അന്ന് നടന്നത്. അത്ഭുതകരമായ തിരിച്ചുവരവാണ് അന്ന് കോൺഗ്രസ് നടത്തിയത്. കെ കരുണാകരനും കെ മുരളീധരനും പാർട്ടിയിൽ പിന്നീട് തിരിച്ചു വന്നെന്നും ചെന്നിത്തല ഓർമിപ്പിച്ചു.
- Advertisement -