Ultimate magazine theme for WordPress.

കോൺഗ്രസിൽ മനസമാധാനം ഇല്ലാത്തത് കൊണ്ടാണ് പി.എസ്. പ്രശാന്ത് സി പി എമ്മിൽ ചേർന്നത്: പിണറായി വിജയൻ

0

തിരുവനന്തപുരം: കോൺഗ്രസിൽ മനസമാധാനം ഇല്ലാത്തത് കൊണ്ടാണ് പി.എസ്. പ്രശാന്ത് സി പി എമ്മിൽ ചേർന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോൺഗ്രസിനുള്ളിൽ പ്രശ്‌നങ്ങൾ സ്വാഭാവികമാണെന്നും അത് ആർക്കും അംഗീകരിക്കാൻ കഴിയാത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു. കോൺഗ്രസിലെ പ്രശ്‌നങ്ങൾ ഓരോ ഘട്ടത്തിലും തീക്ഷ്ണമാകും. കോൺഗ്രസിന് ഉള്ളിലുള്ളവർക്ക് മാത്രമല്ല, പുറത്തുള്ളവർക്കും അംഗീകരിക്കാൻ കഴിയാത്ത കാര്യങ്ങളാണ് പുറത്തുവരുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

‘സി.പി.എമ്മിനൊപ്പം പ്രവർത്തിക്കാനുള്ള താത്പര്യം പരസ്യമായാണ് കെ.പി.സി.സി സെക്രട്ടറിയായിരുന്ന പി.എസ്. പ്രശാന്ത് അറിയിച്ചത്. പൊതുപ്രവർത്തകർക്ക് മനസമാധാനമാണ് പ്രധാനം എന്നാണ് അദ്ദേഹം പറഞ്ഞത്. കോൺഗ്രസിൽ നിന്നാൽ മനസമാധാനം ഉണ്ടാവില്ലെന്ന് ഉറപ്പിച്ചതിനാൽ മതനിരപേക്ഷതയുടെ ഭാഗമായി പ്രവർത്തിക്കുന്നതാണ് നല്ലതെന്ന് അദ്ദേഹം മനസ്സിലാക്കി’യെന്നാണ് കരുതുന്നതെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

- Advertisement -

അതേസമയം, കെ.പി.സി.സി സെക്രട്ടറിയായിരുന്ന പി.എസ്. പ്രശാന്ത് കോൺഗ്രസ് വിട്ടതോടെ കോൺഗ്രസിൽ വലിയ പൊട്ടിത്തെറികളാണ് രൂപപ്പെട്ടിരിക്കുന്നത്. കോൺഗ്രസിലെ പുതിയ നേതൃത്വത്തെ വലിയ രീതിയിലാണ് പ്രവർത്തകർ വിമർശിച്ചുകൊണ്ടിരിക്കുന്നത്.

- Advertisement -

Leave A Reply

Your email address will not be published.