അന്തരിച്ച ബിജെപി നേതാവ് കെ ജി മാരാരുടെ കണ്ണൂർ പയ്യാമ്പലത്തെ സ്മൃതി കുടീരത്തിന് സമീപം നായയെ കത്തിച്ച നിലയിൽ കണ്ടെത്തി
കണ്ണൂർ: കണ്ണൂർ പയ്യാമ്പലത്തെ കെ ജി മാരാരുടെ സ്മൃതി കുടീരത്തിന് സമീപം നായയെ കത്തിച്ച നിലയിൽ കണ്ടെത്തി. കൊറോണ ബാധിച്ച് മരിച്ചവരെ സംസ്‌കരിക്കുന്നതിനായി കൊണ്ടുവന്ന വിറകുകൾ സ്മാരകത്തിന് മുൻപിലാണ് കൂട്ടിയിട്ടിരിക്കുന്നത്. ഇതുപയോഗിച്ചാണ് നായയെ കത്തിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു സംഭവം. പിന്നിൽ ഗൂഢാലോചന ഉണ്ടെന്ന് ആരോപിച്ച ബിജെപി പൊലീസിൽ പരാതി നൽകി.സ്മാരകത്തിലെത്തിയ ബിജെപി പ്രവർത്തകരാണ് സംഭവം ആദ്യം കണ്ടത്. ഉടനെ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. വിവരം അറിഞ്ഞ് മുതിർന്ന നേതാക്കൾ ഉൾപ്പെടെ പയ്യാമ്പലത്ത് എത്തി. സ്മൃതി കുടീരത്തോട് കോർപ്പറേഷന് അനാദരവാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി രഞ്ജിത്ത് ആരോപിച്ചു.
- Advertisement -