14കാരിയെ പീഡിപ്പിച്ച കേസ്; പെൺകുട്ടിയുടെ പിതാവിനെതിരെ പീഡനക്കുറ്റം ചുമത്തി
കാസർഗോഡ്: കാസർഗോഡ് ഉളിയത്തടുക്കയിൽ പതിനാലുകാരിയെ പീഡിപ്പിച്ച കേസിൽ പെൺകുട്ടിയുടെ പിതാവിനെതിരെ പീഡനക്കുറ്റം ചുമത്തി പോലീസ്. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പിതാവിനെതിരെ പീഡനക്കുറ്റം ചുമത്തിയത്.
കേസിൽ മാതാപിതാക്കളടക്കം 12 പേരാണ് ഇതുവരെ അറസ്റ്റിലായിട്ടുള്ളത്. പീഡന വിവരം മറച്ചു, പീഡനത്തിന് കൂട്ടുനിന്നു എന്നീ കുറ്റങ്ങളാണ് പിതാവിനെതിരെ നേരത്തെ ചുമത്തിയിരുന്നത്. കാസർഗോഡ് വനിതാ സ്റ്റേഷൻ കേന്ദ്രീകരിച്ച് 10 കേസുകൾ രജിസ്റ്റർ ചെയ്താണ് അന്വേഷണം പുരോഗമിക്കുന്നത്.
- Advertisement -
നേരത്തെ തന്നെ പീഡനത്തിന് ഒത്താശ ചെയ്തതിന് പെൺകുട്ടിയുടെ മാതാവും പിതാവും അറസ്റ്റിലായിരുന്നു. കഴിഞ്ഞ ജൂണിനാണ് സംഭവം നടന്നത്. ഉളിയത്തടുക്ക റഹ്മത്ത് നഗറിലെ ആളൊഴിഞ്ഞ വീട്ടിൽ പെൺകുട്ടിയെ എത്തിച്ച് ലൈംഗികമായി പീഡിപ്പിക്കുന്നതിനിടെ നാട്ടുകാർ പിടികൂടിയതോടെയാണ് സംഭവം പുറത്തറിയുന്നത്. ഒരു വർഷത്തോളം കുട്ടിയെ പീഡിപ്പിച്ചെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.
- Advertisement -