Ultimate magazine theme for WordPress.

വിനോദ സഞ്ചാരത്തിനെത്തിയ അധ്യാപകൻ മരിച്ചനിലയിൽ

0

മൂന്നാർ: സുഹൃത്തുക്കളോടൊപ്പം മൂന്നാറിൽ വിനോദസഞ്ചാരത്തിനെത്തിയ അധ്യാപകനെ റിസോർട്ടിലെ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി.
കളമശേരി തൃക്കാക്കര വടക്കോട്ട് ഉത്രാടംവീട്ടിൽ എൻ. മോഹനനാണ്(47) മരണമടഞ്ഞത്.

തൃക്കാക്കര വിദ്യാഭാരതി സ്ഥാപനത്തിലെ അധ്യാപകനാണ് മരിച്ച മോഹനൻ. ശനിയാഴ്ച വൈകിട്ടാണ് സുഹൃത്തുക്കളായ നാലംഗസംഘം മൂന്നാർ കോളനി റോഡിലെ സ്വകാര്യ റിസോർട്ടിൽ മുറിയെടുത്തത്. യാത്രാക്ഷീണം കാരണം മോഹനൻ മുറിയിലെത്തിയ ഉടൻ ഉറങ്ങാൻ കിടന്നു. ഈ സമയം കൂടെയുണ്ടായിരുന്നവർ പുറത്തുപോയി. 8.30 നു തിരിച്ചു മുറിയിലെത്തിയപ്പോഴാണ് മോഹനനെ അനക്കമില്ലാതെ കട്ടിലിൽ കിടക്കുന്നതു കണ്ടത്. ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണമടഞ്ഞിരുന്നു. മൂന്നാർ പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിച്ചു. അടിമാലി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി മൃതദേഹം കുടുംബത്തിനു വിട്ടുെകാടുത്തു. ഭാര്യ: മോണിക്ക. മകൻ: അദ്വൈത്.

- Advertisement -

Leave A Reply

Your email address will not be published.