Ultimate magazine theme for WordPress.

അടിവസ്ത്രം മാത്രം ധരിച്ച് മുഖം മറച്ചെത്തി തുണിക്കടയിൽ മോഷണം; കൊല്ലത്ത് അറസ്റ്റിലായവരിൽ ഒരാൾ കടയിലെ ജീവനക്കാരൻ

0

കൊല്ലം: അടിവസ്ത്രം മാത്രം ധരിച്ച് മുഖം മറച്ച് എത്തിയ സംഘം കവർന്നത് അയിരകണക്കിന് രൂപയുടെ റെഡിമെയ്ഡ് വസ്ത്രങ്ങളും മുപ്പത്തിരണ്ടായിരം രൂപയും. പ്രതിയെ കണ്ട കട ഉടമ ഞെട്ടി. കാരണം രണ്ടു പ്രതികളിലൊരാൾ കടയിലെ തന്നെ താൽക്കാലിക ജീവനക്കാരനായിരുന്നു. കടയിൽ മോഷണം നടത്തിയ യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. കൂട്ടിക്കട സ്വദേശി മുഹമ്മദ് ഷാഫി വാളത്തുങ്കൽ സ്വദേശി അഭിഷേക് എന്നിവരാണ് അറസ്റ്റിലായത്. മുഹമ്മദ് ഷാഫി ഇതേ സ്ഥാപനത്തിലെ സെയിൽസ്മാനായിരുന്നു.

കൊല്ലം പള്ളിമുക്കിലെ തുണിക്കടയിൽ കഴിഞ്ഞ ദിവസമാണ് മോഷണം നടന്നത്. സെയിൽസ്മാനായി ജോലി ചെയ്തിരുന്ന ഷാഫിക്ക് കടയിലേക്ക് കടക്കാനുള്ള എളുപ്പവഴിയും പണം സൂക്ഷിക്കുന്ന സ്ഥലത്തെക്കുറിച്ചും അറിവുണ്ടായിരുന്നു. ഇതാണ് മോഷണത്തിന് കാരണമായതെന്ന് പൊലീസ് പറഞ്ഞു. പ്രതികൾ അടിവസ്ത്രം മാത്രം ധരിച്ച് മുഖം മറച്ചാണ് കടയിൽ കയറിയത്. തുടർന്ന് റെഡിമെയ്ഡ് വസ്ത്രങ്ങളും കടയുടെ കൗണ്ടറിൽ സൂക്ഷിച്ചിരുന്ന മുപ്പത്തിരണ്ടായിരം രൂപയും കവർന്നു. മോഷ്ടിച്ച പണവുമായി തിരുവനന്തപുരത്ത് ആഘോഷം നടത്തിയ ശേഷം തിരികെ പറവൂരിൽ എത്തിയപ്പോഴായിരുന്നു അറസ്റ്റ്.

- Advertisement -

സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. മോഷണ സംഘത്തിൽ ഒരാൾകൂടി ഉണ്ടായിരുന്നെങ്കിലും ഇയാൾക്ക് പ്രായപൂർത്തിയാകാത്തതിനാൽ പേര് വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. കടയിൽ നിന്ന് മോഷണം പോയ 25000-ലധികം രൂപയുടെ വസ്ത്രങ്ങൾ അഭിഷേകിന്റെയും ഷാഫിയുടെയും ബന്ധുവീടുകളിൽ നിന്ന് പൊലീസ് കണ്ടെടുത്തു. കൊല്ലം സിറ്റി അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

- Advertisement -

Leave A Reply

Your email address will not be published.