Ultimate magazine theme for WordPress.

കേരളത്തില്‍ അവര്‍ ഒരക്രമവും നടത്തിയിട്ടില്ല’; വെല്‍ഫയര്‍ പാര്‍ട്ടിയെ തള്ളേണ്ടതില്ലെന്ന് വിഡി സതീശൻ

0

തിരുവനന്തപുരം: നിലമ്ബൂര്‍ ഉപതെരഞ്ഞെടുപ്പില്‍ വെല്‍ഫെയര്‍ പാര്‍ട്ടി പിന്തുണ സ്വീകരിച്ച യുഎഡിഎഫ് നിലപാടിനെ ന്യായീകരിച്ച്‌ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ .

കേരളത്തില്‍ യാതൊരു വയലന്‍സും നടത്തിയിട്ടില്ലാത്ത സംഘടനയാണ് വെല്‍ഫെയര്‍ പാര്‍ട്ടി. മതസൗഹാര്‍ദ്ദത്തിന്റെ അജണ്ടയാണ് അവര്‍ മുന്നോട്ട് വയ്ക്കുന്നത്. ഇത്തരം ഒരു സംഘടനയെ തള്ളി പറയേണ്ട സാഹചര്യം എന്താണെന്നും പ്രതിപക്ഷ നേതാവ് ചോദിക്കുന്നു. സ്വകാര്യ ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പ്രതിപക്ഷ നേതാവ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

വെല്‍ഫെയര്‍ പാര്‍ട്ടി യുഡിഎഫിന് പിന്തുണ നല്‍കിയ വിഷയം ചര്‍ച്ചയാക്കുന്നത് സിപിഎമ്മിന്റെ രാഷ്ട്രീയ തന്ത്രമാണ് എന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. വിഷയം ചര്‍ച്ചയാക്കുന്നതിലൂടെ ന്യൂനപക്ഷ വിരുദ്ധത സൃഷ്ടിക്കാനാണ് സിപിഎം ശ്രമിക്കുന്നത്. ഇതിലൂടെ ഭൂരിപക്ഷ വോട്ടുകള്‍ സ്വന്തമാക്കുക എന്നതാണ് എല്‍ഡിഎഫ് ലക്ഷ്യമിടുന്നത് എന്നും വിഡി സതീശന്‍ കുറ്റപ്പെടുത്തി.

- Advertisement -

Leave A Reply

Your email address will not be published.