Ultimate magazine theme for WordPress.

പെട്ടി വിഷയം നാടകം; കോണ്‍ഗ്രസ് നേതാക്കളുടെ വാഹനങ്ങള്‍ പരിശോധിക്കേണ്ടതില്ല എന്ന നിയമം പാസാക്കണം: എം സ്വരാജ്

0

പെട്ടി വിഷയം നാടകം എന്ന ആവർത്തിച്ച്‌ നിലമ്ബൂരിലെ എല്‍ഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജ്. നാടിനെയോ ജനങ്ങളെയോ ബാധിക്കുന്ന കാര്യങ്ങള്‍ ചർച്ച ചെയ്യാൻ തയ്യാറാവാത്തവരാണ് യുഡിഎഫ്.

കോണ്‍ഗ്രസ് നേതാക്കളുടെ വാഹനങ്ങള്‍ പരിശോധിക്കേണ്ടതില്ല എന്ന നിയമം പാസാക്കണം.

നിലമ്ബൂരിലേക്ക് എല്ലാ നേതാക്കളും വരട്ടെ. പ്രിയങ്ക ഗാന്ധിയെ നിലമ്ബൂരുകാർക്ക് കാണാനുള്ള ഒരു അവസരം ഒക്കെ ഉണ്ടാകട്ടെ. അതിനെയെല്ലാം സ്വാഗതം ചെയ്യുന്നു. മുസ്ലിം ലീഗ് പാകിസ്താൻ അനുകൂലികള്‍ എന്ന സംഘപരിവാർ പ്രചാരണത്തെ പ്രതിരോധിച്ച ആളാണ് ഞാൻ.

എന്നാല്‍ ജമാഅത്തെ ഇസ്ലാമിക സംബന്ധിച്ചിടത്തോളം പൊതു സമൂഹത്തില്‍ നില്‍ക്കുന്നത് മതരാഷ്ട്ര വാദികളാണ് എന്നതാണ്. ആരെയും പാകിസ്താൻ അനുകൂലികളായി ചിത്രീകരിക്കുന്ന സമീപനം ഇടതുപക്ഷത്തു നിന്നുണ്ടായിട്ടില്ല.

ജമ്മു കശ്മീരിലെ പഹല്‍ഗാം ആക്രമണത്തിനെതിരെ നിലപാട് സ്വീകരിക്കാത്ത പ്രധാനപ്പെട്ട പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്‌ലാമി എന്നായിരുന്നു എം.വി ഗോവിന്ദന്റെ പ്രസ്താവന.ഇതിനെതിരെ ജമാഅത്തെ ഇസ്‌ലാമി വക്കീല്‍ നോട്ടീസയച്ചിട്ടുണ്ട്.

- Advertisement -

Leave A Reply