Ultimate magazine theme for WordPress.

ബെംഗളൂരുവില്‍ വിരാടിനും RCB യ്ക്ക വമ്ബന്‍ വരവേല്‍പ് ; വെെറലായി ആരാധക ആഘോഷങ്ങള്‍

0

ബെംഗളൂരു : ഐ പി എല്‍ വിജയത്തിന് ശേഷം റോയല്‍ ചാലഞ്ചേഴ്‌സ് താരങ്ങള്‍ ബെംഗളൂരുവിലെത്തി. വമ്ബന്‍ വരവേല്‍പ്പാണ് വിരാട് കോഹ്ലിക്കും കൂട്ടര്‍ക്കും ബെംഗളൂരു ജനത നല്‍കിയത്.

പൂച്ചെണ്ടുകളുമായി കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറാണ് .ഐ പി എല്‍ കിരീടം നേടിയ ആര്‍ സി ബി ടീമിനെ മുഖ്യമന്ത്രി സിദ്ധരാമയ്യ അനുമോദിക്കും. ഇതിനായി താരങ്ങളെല്ലാം വിധാന സൗധയില്‍ എത്തിയിട്ടുണ്ട്.

 

 

ആര്‍ സി ബി ടീമിനെ വരവേല്‍ക്കാനായി ആരാധകരെല്ലാം തിങ്ങി കൂടിയതോടെ ബെംഗളൂരു റോഡുകളെല്ലാം തന്നെ ബ്ലോക്കാകുന്ന കാഴ്ചയാണ് കാണാന്‍ സാധിക്കുന്നത്. നേരത്തെ പ്രഖ്യാപിച്ചത് പ്രകാരം ഓപ്പണ്‍ ബസില്‍ ആര്‍ സി ബി ടീമിന്റെ റോഡ് ഷോ ഉണ്ടാകുമെന്നാണ് നിലവിലെ വിവരം.

ബെംഗളൂരുവില്‍ ആര്‍സിബി ടീം വിക്ടറി പരേഡ് നടത്തും. ഇതേ തുടര്‍ന്ന് വിധാൻ സൗധയ്ക്ക് മുന്നില്‍ നിന്ന് കസ്തൂർബ റോഡ് വരെ ഗതാഗതം നിരോധിച്ചു. വിധാൻ സൗധയില്‍ നിന്ന് ചിന്നസ്വാമി സ്റ്റേഡിയം വരെയാകും പരേഡ് നടത്തുക. ആരാധകരെ ചിന്നസ്വാമി സ്റ്റേഡിയത്തിലേയ്ക്ക് പ്രവേശിപ്പിച്ചു തുടങ്ങിയിട്ടുണ്ട്. സ്റ്റേഡിയത്തിന് മുന്നില്‍ ജനസാഗരമാണ് ചാമ്ബ്യൻ ടീമിനെ കാത്തുനില്‍ക്കുന്നത്.

- Advertisement -

Leave A Reply