Ultimate magazine theme for WordPress.

രാഹുലിന്‍റെ പ്രസ്താവന രാജ്യദ്രോഹം’ ഇന്ത്യൻ സേനയെ രാഹുല്‍ ഗാന്ധി അപമാനിച്ചെന്നും ജെപി നദ്ദ

0

ദില്ലി:ഇന്ത്യ കീഴടങ്ങിയെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന രാജ്യദ്രോഹമെന്ന് ബിജെപി അദ്ധ്യക്ഷൻ ജെപി നദ്ദ പറഞ്ഞു.ഇന്ത്യൻ സേനയെ രാഹുല്‍ ഗാന്ധി അപമാനിച്ചു എന്ന് അദ്ദേഹം കുറ്റപ്പെടുത്തി.ഇന്ത്യ നല്കിയ കനത്ത തിരിച്ചടിക്കു ശേഷം പാകിസ്ഥാനു പോലും ഇങ്ങനെ പറയാനുള്ള ധൈര്യം ഇല്ലെന്നും ജെപി നദ്ദ കൂട്ടിച്ചേര്‍ത്തു

അതിനിടെ ഇന്ത്യ വെളിപ്പെടുത്തിയതിലുമധികം സേന താവളങ്ങള്‍ തകര്‍ത്തെന്ന് പാകിസ്ഥാന്‍ സമ്മതിച്ചു. പാകിസ്ഥാന്‍റെ 11 സേനാ താവളങ്ങളും , 2 വ്യോമ പ്രതിരോധ സംവിധാനങ്ങളും തകര്‍ത്തെന്നായിരുന്നു ഇന്ത്യയുടെ അവകാശവാദം. എന്നാല്‍ അറ്റ കുറ്റപണികള്‍ക്കായി പാകിസ്ഥാന്‍ തയ്യാറാക്കിയ പട്ടിക എണ്ണമിടുന്നത് 18 സേനാ താവളങ്ങള്‍ തകര്‍ന്നെന്നാണ്. പെഷാവര്‍,ബഹാവല്‍ നഗര്‍, പഞ്ചാബ് പ്രവശ്യയിലെ ഝംഗ്, ഗുജറാത്ത് , സിന്ധിലെ ഛോര്‍, ഹൈദരാബാദ്, അറ്റോക് എന്നിവിടങ്ങളിലെ താവളങ്ങള്‍ കൂടി തകര്‍ന്നെന്ന് പാകിസ്ഥാന്‍ വ്യക്തമാക്കുന്നു. ഇവിടങ്ങളില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടെന്നും പാകിസ്ഥാന്‍റെ റിപ്പോര്‍ട്ടിലുണ്ട്.

- Advertisement -

Leave A Reply