മാധ്യമപ്രവർത്തകയുടെ ചോദ്യങ്ങൾക്ക് അശ്ലീലച്ചുവയുള്ള മറുപടി; എൻ പ്രശാന്ത് ഐഎഎസിനെതിരെ കേസ് എടുത്തു
കൊച്ചി: എൻ പ്രശാന്ത് ഐഎഎസിനെതിരെ എഫ്ഐർആർ രജിസ്റ്റർ ചെയ്തു. സത്രീത്വത്തെ അപമാനിച്ചു എന്ന കുറ്റത്തിനാണ് കേസ് എടുത്തിരിക്കുന്നത്. പ്രമുഖ ചാനലിന്റെ റിപ്പോർട്ടറോട് മോശമായി പെരുമാറിയതിനാണ് കേസ്.
പത്രപ്രവർത്തക യൂണിയൻ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ കേസ് എടുത്തിരിക്കുന്നത്. ആഴക്കടൽ കരാർ വിവാദവുമായി ബന്ധപ്പെട്ട വിവരങ്ങൾ ചോദിച്ചപ്പോൾ വാട്‌സ്പ്പിലൂടെ മോശമായി പെരുമാറിയെന്നാണ് പരാതി. പ്രാഥമിക അന്വേഷണത്തിൽ കുറ്റകൃത്യം നടന്നതായി തെളിഞ്ഞെന്ന് എഫ്ഐആറിൽ പറയുന്നു.
- Advertisement -
ആഴക്കടൽ മത്സ്യബന്ധനവിവാദവുമായി ബന്ധപ്പെട്ട് കെഎസ്ഐഎൻസി (കേരള ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷൻ) എംഡിയായ എൻ പ്രശാന്തിനോട് പ്രതികരണം തേടിയ മാധ്യമപ്രവർത്തകയ്ക്കാണ് മോശം അനുഭവം ഉണ്ടായത്.
- Advertisement -