കൊവിഡ് വ്യാപനം: സംസ്ഥാനത്ത് ദീർഘകാലം അടച്ചിടേണ്ടി വന്ന സ്‌കൂളുകൾ തുറക്കാൻ ഇനിയും വൈകുമെന്നാണ് സൂചന
തിരുവനന്തപുരം: കോവിഡ് മഹാമാരിയുടെ പ്രതിസന്ധിയാൽ സംസ്ഥാനത്ത് ദീർഘകാലം അടച്ചിടേണ്ടി വന്ന സ്‌കൂളുകൾ തുറക്കാൻ ഇനിയും വൈകുമെന്നാണ് സൂചന. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്ലസ് വൺ പരീക്ഷ മാറ്റിവച്ചുകൊണ്ടുള്ള സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് സ്‌കൂളുകൾ തുറക്കാൻ വൈകുമെന്ന സൂചന ലഭിച്ചിട്ടുള്ളത്.
സുപ്രീം കോടതി വിധി അനുകൂലമാണെങ്കിൽ മാത്രം സ്‌കൂൾ തുറക്കുന്ന നടപടിയുമായി മുന്നോട്ടുപോകൂ എന്ന് വിദ്യാഭ്യാസമന്ത്രി പറഞ്ഞു. അതുപോലെ വിദഗ്ധ സമിതി നിയമനം സുപ്രീം കോടതി വിധിക്ക് ശേഷമേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
- Advertisement -
ഈ മാസം ആരംഭത്തിൽ നടത്താനിരുന്ന പ്ലസ് വൺ പരീക്ഷ കോവിഡ് വ്യാപനത്തെ തുടർന്നാണ് സുപ്രീം കോടതി ഇടപെട്ട് മാറ്റിവച്ചത്. ഈ കേസ് ഒക്ടോബറിലാണ് ഇനി പരിഗണിക്കുക. എന്നാൽ ഒക്ടോബർ ആദ്യം മുതൽ ഘട്ടംഘട്ടമായി സ്‌കൂളുകൾ തുറക്കാൻ ആയിരുന്നു സർക്കാർ ആലോചിച്ചിരുന്നത്. അതിനിടെയാണ് കോടതിയിൽ നിന്നുള്ള തിരിച്ചടി.
- Advertisement -