അറുന്നൂറ് മൊബൈൽ ഫോണുകൾ കൊണ്ട് മമ്മൂട്ടി ചിത്രം തീർത്ത് ഡാവിൻചി സുരേഷ്
എഴുപതാം ജൻമദിനം ആഘോഷിക്കുന്ന മമ്മൂട്ടിയ്ക്ക് വ്യത്യസ്ത പിറന്നാൾ സമ്മാനവുമായി എത്തിരിക്കുകയാണ് ചിത്രകാരൻ ഡാവിൻചി സുരേഷ്. അറുന്നൂറ് മൊബൈൽ ഫോണുകൾ കൊണ്ട് മമ്മൂട്ടി ചിത്രമാണ് ഡാവിൻചി സുരേഷ് ഒരുക്കിയിരിക്കുന്നത്.
മമ്മൂട്ടി ചിത്രം ഒരുക്കാൻ 600 മൊബൈൽ ഫോണുകളും ആറായിരം മൊബൈൽ ആക്‌സസറീസുംമാണ് ഉപയോഗിച്ചിരിക്കുന്നത്. ഇരുപതടി വലിപ്പമുണ്ട്. കൊടുങ്ങല്ലൂർ ദർബാർ കൺവൻഷൻ സെന്ററിലാണ് ഇത് ഒരുക്കിയത്. പത്തു മണിക്കൂറെടുത്തു ഇത് പൂർത്തിയാക്കാൻ.
- Advertisement -
നിറങ്ങളുടെ ലഭ്യതയായിരുന്നു പ്രശ്‌നം. പൌച്ചുകളും, സ്‌ക്രീൻ ഗാഡ്, ഡാറ്റാ കേബിളും എന്തിന്, ഇയർഫോണും ചാർജർ വരെ ചിത്രമാക്കാൻ ഉൾപ്പെടുത്തി. മമ്മൂട്ടി ആരാധകനായ എം ടെൽ അനസിൻറെ ആഗ്രഹപ്രകാരം ജന്മദിന സമ്മാനമായാണ് ഈ ചിത്രം ചെയ്തത്.
- Advertisement -