പ്രണയാഭ്യർഥന നിരസിച്ച പെൺകുട്ടിയുടെ മുടിമുറിച്ച് പ്രതികാരം! യുവാവ് പിടിയിൽ
ഇടുക്കി: പ്രണയാഭ്യർഥന നിരസിച്ച പെൺകുട്ടിയുടെ മുടി യുവാവ് വീട്ടിൽ കയറി വന്ന് ബലമായി മുറിച്ചുമാറ്റിയ കേസിൽ പ്രതി പിടിയിൽ. പീരുമേട് കരടിക്കുഴി സ്വദേശി സുനിൽ കുമാറാണ് പിടിയിലായത്.
ഇന്നലെയാണ് ഇയാൾ അയൽവാസിയായ പെൺകുട്ടിയുടെ മുടി മുറിച്ചത്. പകൽ വീട്ടിൽ ആരുമില്ലാത്ത സമയത്താണ് സുനിൽ പത്തൊൻപതുകാരിയായ പെൺകുട്ടിയുടെ വീട്ടിലെത്തി പ്രണയാഭ്യർത്ഥന നടത്തിയത്.
- Advertisement -
യുവാവിനെതിരെ പെൺകുട്ടി കത്രിക എടുത്തുകാണിച്ച് പ്രതികരിച്ചു. ഈ കത്രിക പിടിച്ചു വാങ്ങിയാണ് സുനിൽ മുടി മുറിച്ചു മാറ്റിയത്. ബഹളം വച്ചതോടെ ഇയാൾ പെൺകുട്ടിയെ തള്ളിമറിച്ചിട്ട ശേഷം രക്ഷപെട്ടു. മുമ്പും പലതവണ ഇയാൾ പ്രണയാഭ്യർത്ഥനയുമായി തന്നെ ശല്യപ്പെടുത്തിയിരുന്നതായി പെൺകുട്ടി പൊലീസിൽ മൊഴി നൽകിയിട്ടുണ്ട്.
- Advertisement -