കോഴിക്കോട് കോവിഡ് ലോക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് കടകൾ തുറന്ന് വ്യാപാരികൾ; വ്യാപക പ്രതിഷേധം
കോവിഡ് ലോക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് കോഴിക്കോട് അത്തോളി ടൗണിൽ വ്യാപാരികൾ കടകൾ തുറന്നതിന്റെ പേരിൽ സംഘർഷം രൂക്ഷം. തുറന്ന കടകൾ അടപ്പിക്കാൻ പൊലീസ് ശ്രമിച്ചത് വ്യാപാരികൾ തടഞ്ഞതാണ് സംഘർഷത്തിന് പ്രധാന കാരണമായത്
അത്തോളി പഞ്ചായത്തിലെ ബഹുഭൂരിപക്ഷം വാർഡുകളും പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ പ്രകാരം കണ്ടെയ്ൻമെന്റ് സോണാണ്. നിയന്ത്രണങ്ങൾ പലവിധമുണ്ടെങ്കിലും കടകൾ തുറക്കാൻ മാത്രമാണ് പൊലീസ് അനുവദിക്കാത്തത് എന്നാണ് വ്യാപാരികളുടെ പരാതി.
- Advertisement -
ഇന്ന് രാവിലെ ലോക്ഡൗൺ ലംഘിച്ചുകൊണ്ട് വ്യാപാരികൾ കട തുറന്നത്. കടകൾ ഉടൻ അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് രംഗത്തെത്തിയതോടെ വാക്കുതർക്കമായി പ്രതിഷേധത്തിൽ കലാശിക്കുകയും ചെയ്തു.
- Advertisement -