ഇന്ധന വില താങ്ങാനാവുന്നില്ല; സ്ഥാനാർഥി നാമനിർദേശം സമർപ്പിക്കാനെത്തിയത് പോത്തിൻറെ പുറത്ത്
പട്‌ന: ഇന്ധന വിലവർധനവ് താങ്ങാനാവാത്തതിനെ തുടർന്ന് ബിഹാറിൽ സ്ഥാനാർഥി നാമനിർദേശം സമർപ്പിക്കാനെത്തിയത് പോത്തിൻറെ പുറത്ത്. കാത്തിഹാർ ജില്ലയിലെ രാംപൂർ പഞ്ചായത്തിലേക്ക് മത്സരിക്കുന്ന ആസാദ് ആലമാണ് കഥയിലെ നായകൻ.
‘താനൊരു ക്ഷീരകർഷകനാണ്. വാഹനത്തിൽ എത്തി നാമനിർദേശ പത്രിക സമർപ്പിക്കണമെന്ന് ആഗ്രഹിച്ചിരുന്നു. എന്നാൽ പെട്രോളിനും ഡീസലിനും ചെലവഴിക്കാൻ എൻറെ കൈയിൽ കാശില്ല’-ആലം പറഞ്ഞു. സെപ്റ്റംബർ 24 മുതൽ ഡിസംബർ 12 വരെ പതിനൊന്ന് ഘട്ടങ്ങളായാണ് ബിഹാറിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പ്. പ്രളയബാധിത പ്രദേശങ്ങൾ ഉൾപെടുന്ന 28 ജില്ലകൾ ആദ്യ ഘട്ടത്തിൽ പോളിങ് ബുത്തിലെത്തും.
- Advertisement -
അടുത്തിടെയാണ് രാജ്യത്ത് പെട്രോൾ വില 100 കടന്നത്. വിവിധ സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പുകളുടെ വേളയിൽ അൽപ ദിവസത്തേക്ക് പിടിച്ചുനിർത്തിയിരുന്ന പെട്രോൾ വില അതിവേഗം സെഞ്ച്വറി കടന്നിരുന്നു. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ഇടിഞ്ഞ വേളയിൽ പോലും ഇന്ധന വില കുറക്കാതെ ജനങ്ങളുടെ നടുവൊടിക്കുന്ന നടപടിയാണ് എണ്ണക്കമ്ബനികളും കേന്ദ്ര സർക്കാറും സ്വീകരിച്ചത്.
- Advertisement -