നാർകോട്ടിക് ജിഹാദ് വിഷയത്തിൽ തമ്മിലടിക്കട്ടേ എന്നതാണ് സർക്കാർ നിലപാട്; സംഘ്പരിവാർ അജൻഡ തിരിച്ചറിഞ്ഞ് സംയമനം പാലിക്കണമെന്ന് കോൺഗ്രസ്
തിരുവനന്തപുരം: നാർകോട്ടിക് ജിഹാദ് വിഷയത്തിൽ സർക്കാർ നോക്കുകുത്തിയാകുന്നതായി പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. വിഷയത്തിൽ രണ്ടു സമുദായങ്ങളും തമ്മിലടിക്കട്ടേ എന്നതാണ് സർക്കാർ നിലപാട്. സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം സംശയമുണ്ടാക്കുന്നതാണ്. അതിനവസരമുണ്ടാക്കാതെ സർക്കാർ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കത്തോലിക്കാ സഭ ഉന്നയിക്കുന്ന പരാതിയിൽ അന്വേഷണം നടത്തണം. നിജസ്ഥിതി സമൂഹത്തെ ബോധ്യപ്പെടുത്താനുള്ള ഉത്തരവാദിത്വവും സർക്കാരിനുണ്ട്. എന്നാൽ പ്രശ്നത്തിൽ കോൺഗ്രസ് കക്ഷി ചേരുന്നില്ല.
- Advertisement -
ഇരുവിഭാഗത്തോടും സംയമനം പാലിക്കാനാണ് കോൺഗ്രസ് ആവശ്യപ്പെടുന്നത്. വിഷയത്തിൽ സംഘ്പരിവാറിനു ഹിഡൻ അജൻഡയുണ്ട്. ഇത് ഇരു വിഭാഗങ്ങളും തിരിച്ചറിഞ്ഞ് വിവാദത്തിൽ നിന്ന് പിൻമാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
- Advertisement -