മയക്കുമരുന്ന് നൽകി പീഡിപ്പിച്ചു: ചിരാഗ് പാസ്വാന്റെ ബന്ധുവായ എംപിക്കെതിരെ കേസെടുത്ത് പൊലീസ്
ന്യൂഡൽഹി: മയക്കുമരുന്ന് നൽകി പീഡിപ്പിച്ചെന്ന പെൺകുട്ടിയുടെ പരാതിയിൽ ലോക് ജനശക്തി പാർട്ടി ലോക്സഭാ എം.പിക്കെതിരെ കേസെടുത്ത് പൊലീസ്. ചിരാഗ് പാസ്വാന്റെ ബന്ധുവുമായ പ്രിൻസ് രാജ് പാസ്വാനെതിരെയാണ് ഡൽഹി പൊലീസ് ബലാത്സംഗത്തിന് കേസെടുത്തത്.
കോന്നൗട്ട് പ്ലേസ് പൊലീസ് സ്റ്റേഷനിൽ മൂന്നുമാസം മുമ്ബാണ് പെൺകുട്ടി പ്രിൻസ് രാജ് പാസ്വാനെതിരെ പരാതി നൽകിയത്. പരാതി നൽകിയിട്ടും പൊലീസ് കേസെടുക്കാൻ തയ്യാറാകാത്തതിനെ തുടർന്ന് പെൺകുട്ടി കോടതിയെ സമീപിച്ചിരുന്നു. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ പ്രതിക്കെതിരെ പൊലീസ് സെപ്റ്റംബർ ഒമ്ബതിന് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തു.
- Advertisement -
മയക്കുമരുന്ന് നൽകി പീഡിപ്പിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് പെൺകുട്ടിയുടെ പരാതി. എന്നാൽ പെൺകുട്ടി തനിക്കെതിരെ അപകീർത്തിപരമായ പരാമർശങ്ങൾ നേരത്തെ നടത്തിയിരുന്നുവെന്നും ഇതിന് പെൺകുട്ടിക്കെതിരെ കേസ് എടുത്തിട്ടുണ്ടെന്നും പ്രിൻസ് പ്രതികരിച്ചു.
- Advertisement -