നായ്ക്കളോട് ടാറ്റാ ഗ്രൂപ്പ് ചെയർമാൻ രത്തൻ ടാറ്റയ്ക്കുള്ള സ്നേഹം ഏറെ പ്രസിദ്ധമാണ്. കഴിഞ്ഞ ദിവസമാണ് മഴയത്ത് തന്റെ കുടക്കിഴിൽ ഒരു നായക്ക് ഇടം നൽകിയ താജ് ഹോട്ടൽ ജീവനക്കാരനെ അഭിനന്ദിച്ചത്. നായക്ക് തന്റെ കുടക്കീഴിൽ ഇടം നൽകിയ ജീവനക്കാരന്റെ ചിത്രവും അദ്ദേഹം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചു.
നഗരത്തിന്റെ തിരക്കിൽ ഹൃദയം നിറക്കുന്ന കാഴ്ച എന്നാണ് രത്തൻ ടാറ്റ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ച കുറിപ്പിൽ പറയുന്നത്. സമൂഹ മാധ്യമങ്ങളിൽ വലിയ സ്വീകാര്യതയാണ് ഈ ചിത്രത്തിന് ലഭിച്ചത്.
- Advertisement -