തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിൽ എല്ലാ വിഷയങ്ങൾക്കും സീറ്റ് വർദ്ധിപ്പിച്ചതായി മന്ത്രി ശിവൻകുട്ടി അറിയിച്ചു. തിരുവനന്തപുരം, പാലക്കാട്, മലപ്പുറം, കാസർകോട് ജില്ലകളിൽ 20 ശതമാനം സീറ്റ് വർദ്ധിപ്പിച്ചു.
എന്നാൽ, അധിക ബാച്ച് അനുവദിക്കാനാകില്ലെന്നും സപ്ലിമെന്ററി അലോട്ട്‌മെന്റ് ആരംഭിക്കുന്നതിന് മുൻപ് വീണ്ടും പരിശോധിക്കും. മെരിറ്റ് ഒഴിവാക്കി ഏതെങ്കിലും സീറ്റ് വേണമെന്ന ആവശ്യം പരിഗണിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
- Advertisement -
സാമ്പത്തിക സ്ഥിതി പരിശോധിച്ച് അധിക ബാച്ച് അനുവദിക്കാൻ കഴിയില്ല. സീറ്റുകൾ എത്ര അധികമായി വേണ്ടിവരുമെന്ന് ഒക്ടോബർ 20 ന് ശേഷമെ അറിയു. മലബാർ മേഖലയിലും തെക്കൻ ജില്ലകളിലും അധിക സീറ്റ് നൽകിയെന്നും വിദ്യാഭ്യാസ മന്ത്രി സഭയിൽ വ്യക്തമാക്കി.
- Advertisement -