Ultimate magazine theme for WordPress.

ആര്യൻ ഖാന്റെ ലെൻസ് കെയ്സിൽ മയക്കുമരുന്ന്; വാട്‌സാപ്പ് ചാറ്റിൽ നിന്ന് ലഭിച്ചത് നിർണായക വിവരങ്ങൾ,സാനിറ്ററി പാഡുകൾക്കിടയിലും മരുന്ന് ഒളിപ്പിച്ചു

0

മുംബൈ: ഷാരുഖ് ഖാന്റെ മകൻ ആര്യൻ ഖാൻ ഉൾപ്പെടെയുള്ളവർ പിടിയിലായ മയക്കുമരുന്ന് കേസിൽ പ്രതികളുടെ കൈയിൽ നിന്ന് പിടികൂടിയത് കൊക്കെയ്‌നും ചരസും എം ഡി എം എയും ഉൾപ്പെടെയുള്ള മയക്കുമരുന്നുകൾ. മറ്റ് പ്രതികളുടെ സാനിറ്ററി പാഡുകൾക്ക് ഇടയിൽ നിന്നും മരുന്ന് പെട്ടികളിൽ നിന്നും മയക്കുമരുന്ന് കണ്ടെടുത്തിട്ടുണ്ട്.

ആര്യൻ ഖാൻ ലെൻസ് കെയ്സിൽ മയക്കുമരുന്ന് സൂക്ഷിച്ചിരുന്നതായാണ് എൻ.സി.ബി. ഉദ്യോഗസ്ഥർ പറയുന്നു. കഴിഞ്ഞ ശനിയാഴ്ച ആഡംബര കപ്പലിലെ ലഹരി പാർട്ടിക്കിടെയാണ് ആര്യൻ ഖാൻ അടക്കമുള്ളവരെ എൻ.സി.ബി. സംഘം കസ്റ്റഡിയിലെടുത്തത്.

- Advertisement -

ആര്യൻ ഖാൻ ഉൾപ്പെടെ എട്ട് പേരെ ആഡംബര കപ്പലിലെ പാർട്ടിക്കിടയിൽ മയക്കുമരുന്ന് ഉപയോഗിച്ചതിന് നർക്കോട്ടിക്സ് അധികൃതർ പിടികൂടുന്നത്. തുടർന്ന് എൻ.സി.ബി. മുംബൈ സോണൽ ഡയറക്ടർ സമീർ വാങ്ക്‌ഡെയും സംഘവും ടിക്കറ്റെടുത്ത് യാത്രക്കാർ എന്ന നിലയിൽ കപ്പലിൽ കയറി. അർധരാത്രിയോടെ ആഘോഷം തുടങ്ങിയശേഷമാണ് ഇവർ റെയ്ഡ് നടത്തി എട്ടുപേരെയും കസ്റ്റഡിയിലെടുത്തത്.

- Advertisement -

Leave A Reply

Your email address will not be published.