തിരുവനന്തപുരം: ആർടിപിസിആർ പരിശോധനാ നിരക്ക് 500 രൂപയായി കുറച്ച സർക്കാർ ഉത്തരവ് ഹൈക്കോടതി റദാക്കി. നടപടി പുനപരിശോധിക്കാൻ സിംഗിൾ ബെഞ്ച് നിർദേശിച്ചു. ലാബ് ഉടമകളുമായി ചർച്ച ചെയ്ത് പുതിയ നിരക്ക് തീരുമാനിക്കണം. സർക്കാർ ഉത്തരവ് പാലിക്കാത്തവർക്കെതിരെ ക്രിമിനൽ കേസെടുക്കാനുള്ള നിർദേശവും കോടതി റദ്ദാക്കിയിട്ടുണ്ട്.
കൊവിഡ് പരിശോധനയ്ക്ക് സ്വകാര്യ ലാബുകൾ അമിത നിരക്ക് ഈടാക്കുന്നുവെന്ന പരാതികളെ തുടർന്നാണ് സർക്കാർ ആർടിപിസിആർ നിരക്ക് 500 ആയി നിജപ്പെടുത്തിയത്. എന്നാൽ നിരക്ക് കുറവാണന്നും നഷ്ടമാണന്നും ചൂണ്ടിക്കാട്ടിയാണ് ലാബുകൾ കോടതിയെ സമീപിച്ചത്.
- Advertisement -