പ്ലസ് വൺ സീറ്റ് വിഷയത്തിൽ സഭയിൽ ബഹളം: ശിവൻകുട്ടിയെ വിദ്യാഭ്യാസമന്ത്രിയാക്കിയ മുഖ്യമന്ത്രിക്ക് സലാമെന്ന് സതീശൻ
തിരുവനന്തപുരം: പ്ലസ് വൺ സീറ്റ് ക്ഷാമത്തെ ചൊല്ലി നിയമസഭയിൽ ബഹളം. അടിയന്തര പ്രമേയത്തിന് അനുമതി തേടി സംസാരിച്ച യുഡിഎഫ് എംഎൽഎ ഷാഫി പറമ്പിൽ സീറ്റ് ക്ഷാമം പരിഹരിക്കാൻ അടിയന്തര നടപടി ആവശ്യമെങ്കിലും സർക്കാരിന്റെ നിലവിലെ സാമ്പത്തിക സ്ഥിതിയിൽ അധിക ബാച്ചുകൾ അനുവ?ദിക്കാനാവില്ലെന്ന് വിദ്യാഭ്യാസവകുപ്പ് മന്ത്രി വി.ശിവൻകുട്ടി മറുപടി നൽകി.
വിദ്യാഭ്യസമന്ത്രിയുടെ മറുപടിയെ തുടർന്ന് അടിയന്തര പ്രമേയത്തിന് സ്പീക്കർ അനുമതി നിഷേധിച്ചു. തുടർന്ന് സംസാരിച്ച പ്രതിപക്ഷ നേതാവ് വിഡി സതീശൻ അതിരൂക്ഷ വിമർശനമാണ് സർക്കാരിനും വിദ്യാഭ്യസമന്ത്രിക്കും നേരെ നടത്തിയത്.
- Advertisement -
ശിവൻകുട്ടിയെ വിദ്യാഭ്യാസമന്ത്രിയാക്കിയ മുഖ്യമന്ത്രിക്ക് സലാം പറയുന്നുവെന്ന സതീശന്റെ പ്രസ്താവന നിയമസഭയിൽ ബഹളത്തിന് കാരണമായി.
- Advertisement -