Ultimate magazine theme for WordPress.

പൊട്ടറ്റോ ചിപ്സ്, ബ്രെഡ്,ചോക്ലേറ്റ് എന്നിവ ഇഷ്ടമാണോ? എന്നാൽ ഇത് അറിയാതെ പോകരുത്!

0

പൊട്ടറ്റോ ചിപ്സ്, ബ്രെഡ്, ബേക്കറി ഉൽപ്പന്നങ്ങൾ, ചോക്ലേറ്റ് എന്നിവ അമിതമായി കഴിക്കുന്നവരാണോ നിങ്ങൾ? സംസ്‌കരിച്ച ഭക്ഷണങ്ങൾ കഴിക്കുന്നത് ലീക്കി ഗട്ട് സിൻഡ്രോമിന് കാരണമാകുമെന്നും ഇത് വൃക്കരോഗ സാധ്യത വർദ്ധിപ്പിക്കുമെന്നുമാണ് പുതിയ പഠന റിപ്പോർട്ട്.

ഓസ്ട്രേലിയയിലെ മോനാഷ് യൂണിവേഴ്സിറ്റിയിലെ ഗവേഷകരുടെ നേതൃത്വത്തിൽ നടത്തിയ പഠനത്തിലാണ് വറുക്കുന്നതും പൊരിക്കുന്നതുമായ ഭക്ഷണങ്ങളിൽ അഡ്വാൻസ്ഡ് ഗ്ലൈക്കേഷൻ എൻഡ് പ്രൊഡക്ട്‌സ് (എജിഇ) എന്ന ഹാനികരമായ രാസ സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ടെന്ന് വ്യക്തമായിരിക്കുന്നത്.

- Advertisement -

ഈ രാസവസ്തുക്കളാണ് വറുത്തതും പൊരിക്കുന്നതുമായ ഭക്ഷണങ്ങൾക്ക് സ്വാദും സുഗന്ധവും നൽകുന്നത്. എജിഇ വൃക്കരോഗത്തിന് കാരണമാകുന്ന രാസസംയുക്തമാണ്. എന്നാൽ അന്നജം അടങ്ങിയിരിക്കുന്ന ഓട്‌സ്, വേവിച്ച അരി, ബാർലി, ബീൻസ്, പയർവർഗ്ഗങ്ങളായ കറുത്ത പയർ, കടല, വേവിച്ച ഉരുളക്കിഴങ്ങ് എന്നിവ കുടലിന്റെ ആരോഗ്യം പുനഃസ്ഥാപിക്കാൻ സഹായിക്കും. സയൻസ് അഡ്വാൻസസ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നത്.ഈ ഭക്ഷണങ്ങൾ നിങ്ങളുടെ കുടലിലേക്ക് ഇറങ്ങുമ്പോൾ കുടൽ ബാക്ടീരിയകൾക്കുള്ള ഭക്ഷണമായി മാറും.

ആൻറി- ഇൻഫ്‌ലമേറ്ററി ഗുണങ്ങളുള്ള ഈ ഭക്ഷണങ്ങൾ കുടലിന്റെ ആരോഗ്യത്തെ കാത്തു സൂക്ഷിക്കുമെന്ന് മോനാഷ് സെൻട്രൽ ക്ലിനിക്കൽ സ്‌കൂളിലെ ഡയബറ്റീസ് വകുപ്പ് അസോസിയേറ്റ് പ്രൊഫസർ മെലിൻഡ കൊഗ്ലാൻ പറഞ്ഞു.

ആഗോളതലത്തിൽ, 10 ശതമാനം ആളുകൾക്ക് വൃക്കരോഗം ബാധിക്കുന്നുണ്ട്. വറുത്തതും പൊരിച്ചതുമായഭക്ഷണങ്ങൾ മൂലം പ്രമേഹം, രക്തസമ്മർദ്ദം, അമിതവണ്ണം, കാൻസർ, ദഹനനാളത്തിലെ രോഗങ്ങൾ എന്നിവയ്ക്കു കാരണമായേക്കാം . കൂടുതൽ പ്രതിരോധശേഷിയുള്ളതും അന്നജം, നാരുകൾ എന്നിവ ധാരാളം അടങ്ങിയ ഭക്ഷണവും കഴിക്കുന്നതിലൂടെ മറ്റ് ഭക്ഷണങ്ങളുടെ ദോഷകരമായ ഫലങ്ങൾ കുറയ്ക്കാൻ സഹായിക്കുമെന്ന് കൊഗ്ലാൻ പറഞ്ഞു.

- Advertisement -

Leave A Reply

Your email address will not be published.