Ultimate magazine theme for WordPress.

എല്ലാം മാസവും തുകമാറ്റിവച്ച് ടിക്കറ്റെടുക്കും: ഒടുവിൽ 40 അംഗ സംഘത്തിന് അടിച്ചു 20 കോടി

0

ദുബായ്: 40 പേർ ചേർന്നെടുത്ത ടിക്കറ്റിന് അബുദാബി ബിഗ് ടിക്കറ്റിൽ ഒന്നാം സമ്മാനം. ഖത്തറിലെ അൽ സുവൈദി ഗ്രൂപ്പിന്റെ ഹൈപ്പർമാർക്കറ്റിൽ ജോലി ചെയ്യുന്ന 40 ജീവനക്കാരെടുത്ത ടിക്കറ്റിനാണ് 20.3 കോടി രൂപ സമ്മാനമായി ലഭിച്ചത്. കൊല്ലം പരവൂർ സ്വദേശിയായ നഹീൽ നിസാമുദ്ദീന്റെ പേരിലായിരുന്നു ടിക്കറ്റെടുത്തത്. നഹീൽ നിസാമുദ്ദീനടക്കം ടിക്കറ്റിൽ പങ്കാളികളായ 40 പേരിൽ രണ്ടു ബംഗ്ലാദേശ് സ്വദേശികൾ ഒഴികെ ബാക്കിയെല്ലാം മലയാളികളാണ്.

എല്ലാ മാസവും ശമ്പളത്തിൽ നിന്നുള്ള ഒരു ചെറിയ തുക മാറ്റിവെച്ച് ഓരോരുത്തരുടെ പേരിലും ടിക്കറ്റെടുക്കൽ പതിവായിരുന്നു. ഇത്തവണ സംഘത്തെ ഭാഗ്യദേവത കനിഞ്ഞു. ഞായറാഴ്ചയായിരുന്നു നറുക്കെടുപ്പെങ്കിലും നിസാമുദ്ദീനെ ബന്ധപ്പെടാൻ അബുദാബി ബിഗ് ടിക്കറ്റ് അധികൃതർക്ക് സാധിച്ചിരുന്നില്ല.

- Advertisement -

നിസാമുദ്ദീൻ ഇന്ത്യയിൽ വച്ച് ഉപയോഗിച്ചിരുന്ന മൊബൈൽ നമ്പറായിരുന്നു ടിക്കറ്റെടുക്കുമ്പോൾ നൽകിയിരുന്നത്. ഇത് പ്രവർത്തിച്ചിരുന്നില്ല. തുടർന്ന് ഇതിനോടൊപ്പം നൽകിയിരുന്ന നിസാമിന്റെ മാതാപിതാക്കളുടെ നമ്പറിൽ ബന്ധപ്പെട്ടാണ് അധികൃതർ ശുഭവാർത്ത അറിയിക്കുന്നത്.

‘തങ്ങളെ പറ്റിക്കുന്നതിനായി പല സുഹൃത്തുക്കളും ഇത്തരത്തിൽ വിളിക്കാറുണ്ട്. ഇപ്പോഴും എനിക്ക് വിശ്വാസം വന്നിട്ടില്ല’ നിസാമുദ്ദീൻ ഒരു അറബ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. സാധാരണയായി തങ്ങൾ പത്ത് മുതൽ 15 പേർ ചേർന്നാണ് ടിക്കറ്റെടുക്കാറുള്ളത്. എന്നാൽ ഫലമൊന്നും കിട്ടാതിരുന്നതോടെ കഴിഞ്ഞ രണ്ടു വർഷമായി സംഘം 40 ആക്കി ഉയർത്തുകയായിരുന്നുവെന്ന് നിസാമുദീനൊപ്പം ഒരേമുറിയിൽ താമസിക്കുന്ന ഷിനോയ് പറഞ്ഞു.

- Advertisement -

Leave A Reply

Your email address will not be published.