Ultimate magazine theme for WordPress.

‘ലഖിംപൂരിൽ നടന്നത് ക്രൂരമായ കൊലപാതകം’; അന്വേഷണത്തിൽ തൃപ്തിയില്ലെന്ന് സുപ്രീംകോടതി, യുപി സർക്കാരിന് വിമർശനം

0

ദില്ലി: ലഖിംപൂർ സംഘർഷം സംബന്ധിച്ച കേസിൽ യുപി സർക്കാരിനെതിരെ ആഞ്ഞടിച്ച് സുപ്രീംകോടതി. അന്വേഷണത്തിൽ തൃപ്തിയില്ലെന്ന് സുപ്രീംകോടതി പറഞ്ഞു. കേസ് പൂജ അവധിക്ക്. ശേഷം പരിഗണിക്കുമെന്നും കേസിൽ അതിന് മുമ്പ് ശക്തമായ നടപടി ഉണ്ടാകണമെന്ന് കോടതി നിർദ്ദേശിച്ചു. അതേസമയം, സംഭവത്തിൽ പങ്കില്ലെന്ന് ആവർത്തിച്ച കേന്ദ്രമന്ത്രി അജയ് മിശ്ര, അന്വേഷണത്തിൽ വിശ്വാസമുണ്ടെന്നും കോടതിയിൽ പറഞ്ഞു.

ഗുരുതരമായ കേസുകളിൽ ഇങ്ങനെയാണോ പെരുമാറേണ്ടത് എന്ന് സുപ്രീംകോടതി ചോദിച്ചു. ക്രൂരമായ കൊലപാതകമാണ് ലഖിംപൂരിൽ നടന്നത്. എന്നാൽ, സർക്കാർ നടപടി വാക്കുകളിൽ ഒതുങ്ങുന്നുവെന്ന് ചീഫ് ജസ്റ്റിസ് വിമർശിച്ചു. ലഖിംപൂരിൽ വെടിവയ്പ് നടന്നിട്ടില്ലെന്നും സിബിഐ അന്വേഷണം ആകാമെന്നും യുപി സർക്കാർ കോടതിയിൽ പറഞ്ഞു.

- Advertisement -

എന്നാൽ, കേസിൽ ഉൾപ്പെട്ട വ്യക്തികളെ നോക്കുമ്പോൾ സിബിഐ അന്വേഷണത്തിലും കാര്യമില്ലെന്നും മറ്റൊരു സംവിധാനം അന്വേഷണം നടത്തേണ്ടി വരുമെന്ന് കോടതി നിരീക്ഷീച്ചു.

- Advertisement -

Leave A Reply

Your email address will not be published.