പൂനെ: നവരാത്രി ഉത്സവത്തിലെ ദുര്‍ഗാ പൂജാ ദിനത്തില്‍ മഹാലക്ഷ്മിയുടെ വിഗ്രഹത്തെ 16 കിലോയുടെ സ്വര്‍ണസാരി അണിയിച്ചൊരുക്കി ഭക്തന്‍. പൂനെ സരസ്ബാഗിലെ മഹാലക്ഷ്മി ക്ഷേത്രത്തിലുള്ള മഹാലക്ഷ്മി വിഗ്രഹത്തിലാണ് ഭക്തന്‍ സമര്‍പ്പിച്ച സ്വര്‍ണസാരി ചാര്‍ത്തിയത്.
നവരാത്രി ഉത്സവാഘോഷത്തിന്റെ അവസാനദിനമായ ഇന്ന് രാജ്യമെങ്ങും വിജയദശമി ആഘോഷിക്കുകയാണ്. തിന്മയ്ക്ക് മേല്‍ നന്മയുടെ വിജയമായി ആളുകള്‍ വിജയദശമി ആഘോഷിക്കുന്ന വേളയില്‍ പൂനെയിലെ സരസ്ബാഗിലെ മഹാദേവി ക്ഷേത്രവും ഭക്തന്റെ സമര്‍പ്പണവും വാര്‍ത്തകളില്‍ നിറയുകയാണ്. പതിനാറ് കിലോ സ്വര്‍ണം ഉപയോഗിച്ചാണ് ഭക്തന്‍ മഹാലക്ഷ്മിയുടെ വിഗ്രഹത്തില്‍ ചാര്‍ത്താന്‍ സാരി തയ്യാറാക്കിയത്.
- Advertisement -